»   » തുടക്കം മിന്നി നിന്നു, പിന്നെ മുങ്ങി നടന്നു... നിവിന്‍ പോളിയ്ക്ക് 2016 എങ്ങനെയായിരുന്നു?

തുടക്കം മിന്നി നിന്നു, പിന്നെ മുങ്ങി നടന്നു... നിവിന്‍ പോളിയ്ക്ക് 2016 എങ്ങനെയായിരുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

2015 ല്‍ ഏറ്റവും ഭാഗ്യമുള്ള നടനായിരുന്നു നിവിന്‍ പോളി. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പ്രേമം സംഭവിച്ചത് 2015 ലാണ്. ഒരു വടക്കന്‍ സെല്‍ഫി, മിലി, ഇവിടെ പോലുള്ള ചിത്രങ്ങളും പോയ വര്‍ഷം നിവിന്‍ പോളിയ്ക്ക് ലഭിച്ചു.

എങ്കില്‍ തുടങ്ങാം... 2016 ലെ മികച്ച നടീ-നടന്മാര്‍ ആര്, സിനിമയേത്.. സംവിധായകനാര് ?

2015 ന്റെ തുടര്‍ച്ചയായിരുന്നു 2016 ഉം നിവിന്‍ പോളിയ്ക്ക്. വിജയ യാത്രയില്‍ 2016 ന്റെ ആദ്യ പകുതിയില്‍ നിവിന്‍ മിന്നി നിന്നു. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടന്നതോടെ നിവിന്‍ പതിയെ പിന്നോട്ട് പോയി. ഷൂട്ടിങും മറ്റുമായി തിരക്കിലായി. ഈ വര്‍ഷം രണ്ട് മുഖ്യധാര ചിത്രങ്ങളാണ് നിവിന്റേതായി റിലീസായത്.

ആക്ഷന്‍ ഹീറോ ബിജു

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് ഈ വര്‍ഷം ആദ്യം നിവിന്റേതായി തിയേറ്ററിലെത്തിയ ചിത്രം. 1983 ന് ശേഷം നിവിനും എബ്രിഡും ഒന്നിച്ച ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. തുടക്കത്തില്‍ ഒന്ന് കാലിടറങ്ങിയെങ്കിലും പിന്നീട് ആക്ഷന്‍ ഹീറോ ബിജു കുതിച്ചു കയറി. നിവിന്‍ ആദ്യമായി നിര്‍മിച്ച ചിത്രമെന്ന പ്രത്യേകതയും ആക്ഷന്‍ ഹീറോ ബിജുവിനുണ്ട്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം

ആക്ഷന്‍ ഹീറോ ബിജുവിന്റെ തുടര്‍ച്ചയായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യവും തിയേറ്ററുകളിലെത്തി. വിനീതിന്റെ സംവിധാനത്തിലൊരുങ്ങിയ മികച്ച കുടുംബ ചിത്രം നിവിന്‍ പോളിയുടെ കരിയറിനെ ഒരിക്കല്‍ കൂടെ ബലപ്പെടുത്തി. ചിത്രം ബോക്‌സോഫീസിലും നേട്ടം കൊയ്തു.

മറ്റ് രണ്ട് ചിത്രങ്ങള്‍

അവിയല്‍ എന്ന തമിഴ് ആന്തോളജി ചിത്രത്തിലെ എലി എന്ന ഹ്രസ്വ ചിത്രമാണ് ഈ വര്‍ഷം നിവിന്റെ മറ്റൊരു റിലീസ്. അതിനൊപ്പം ആനന്ദം എന്ന ചിത്രത്തിലെ അതിഥി വേഷവും പെടുന്നു.

ഇനിയുള്ള ചിത്രം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ്, തമിഴില്‍ ചെയ്ത സണ്ട മരിയ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍. ഈ വര്‍ഷം ഇനി നിവിന് റിവലീസിങ് ചിത്രങ്ങളൊന്നുമില്ല. 2017 ല്‍ സഖാവിലൂടെ നിവിന്‍ അക്കൗണ്ട് തുറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിന്‍ പോളിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Year End Special; How was 2016 for Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X