»   » ഈ വര്‍ഷം മലയാള സിനിമയില്‍ നായകന്മാരെക്കാള്‍ തിളങ്ങിയത് നായികമാരാണോ? നേട്ടങ്ങള്‍ ഒന്നും രണ്ടുമല്ല!!

ഈ വര്‍ഷം മലയാള സിനിമയില്‍ നായകന്മാരെക്കാള്‍ തിളങ്ങിയത് നായികമാരാണോ? നേട്ടങ്ങള്‍ ഒന്നും രണ്ടുമല്ല!!

Posted By:
Subscribe to Filmibeat Malayalam

മനോഹരമായ ഒരു വര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാം. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് സുരഭി ലക്ഷ്മി എത്തിച്ചു. ഒപ്പം ഏക്കാലവും ഓര്‍ത്ത് വെക്കാവുന്ന ശക്തമായ പല സ്ത്രീ കഥാപാത്രങ്ങളും ഈ വര്‍ഷം പിറവിയെടുത്തിരുന്നു.

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് ജപ്പാന്‍കാര്‍ക്കും റഷ്യക്കാര്‍ക്കും അറിയാം!

ദേശീയ പുരസ്‌കാരം മാത്രമല്ല, ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ നടി പാര്‍വ്വതി മേനോന്‍ മികച്ച നടിയ്ക്കുള്ള രജത ചാകോരം സ്വന്തമാക്കിയിരുന്നു.വിശേഷങ്ങള്‍ തീര്‍ന്നില്ല.. കഴിഞ്ഞ ഒരു വര്‍ഷം നായക നടന്മാരെക്കാള്‍ നായികമാരുടെ വര്‍ഷമായിരുന്നെന്ന് പറയാം. കാരണം ഇതാണ്...

ദേശീയ പുരസ്‌കാരവുമായി സുരഭി

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മലയാള സിനിമയിലേക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഈ വര്‍ഷം എത്തിയത്. മുന്‍നിര നായിക അല്ലായിരുന്നിട്ടും, ചെറിയൊരു സിനിമയില്‍ നിന്നും നടി സുരഭി ലക്ഷ്മി സ്വന്തം കഴിവുിലൂടെ ആ നേട്ടം സ്വന്തമാക്കുകയായിരുന്നു.

പാര്‍വ്വതി

നടി പാര്‍വ്വതിയുടെ പേരില്‍ പല തരത്തിലുള്ള വിവാദങ്ങളും നടക്കുന്നുണ്ടെങ്കിലും സിനിമയിലുള്ള തന്റെ കഴിവുകള്‍ കാണിച്ച് തരാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലൂടെ സമീറ എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു ഈ വര്‍ഷം പാര്‍വ്വതി തിളങ്ങിയത്.

പുരസ്‌കാരങ്ങള്‍ പിന്നാലെ

ടേക്ക് ഓഫിലെ സമീറയെ മിനിസ്‌ക്രീനിലേക്കെത്തിക്കാന്‍ പാര്‍വ്വതി നടത്തിയ കഷ്ടപാടുകള്‍ പുറത്ത് വന്നിരുന്നു. ശേഷം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും മികച്ച നടിയ്ക്കുള്ള രജത ചാകോരം പാര്‍വ്വതി സ്വന്തമാക്കിയിരുന്നു.

മഞ്ജു വാര്യര്‍

ആവര്‍ത്തിച്ച് വരുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ കഥയും കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നു. അതില്‍ ശ്രദ്ധേയമായത് മഞ്ജു വാര്യരുടെ കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയിലെ കഥാപാത്രമാണ്. ഒപ്പം ഉദാഹരണം സുജാത എന്ന സിനിമയിലെ സൂജാത എന്ന അമ്മ വേഷത്തിലൂടെയും സാധാരണക്കാരിയായി തിളങ്ങള്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു.

പുതിയ കഥാപാത്രങ്ങള്‍

വാമിഖ ഖബ്ബി എന്ന പഞ്ചാബി സുന്ദരി ഗോദയില്‍ അദിഥി സിങ്ങായി തിളങ്ങിയപ്പോള്‍ മുന്‍കാല നായിക ശാന്തി കൃഷ്ണ ഞണ്ടുകളുടെ നാട്ടില്‍ ഷീല ചാക്കോയായി തിരിച്ചു വരവ് നടത്തിയിരുന്നു. ക്യാന്‍സറിനോട് പോരാടുന്ന ശക്തയായ സ്ത്രീ കഥാപാത്രമായിരുന്നു ഷീല ചാക്കോ.

തങ്ങളുടെ സ്ഥാനം കണ്ടെത്തിയ നടിമാര്‍


ഈ വര്‍ഷം അരങ്ങേറ്റം കുറിച്ച നടിമാരെല്ലാം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. തെണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന സിനിമയില്‍ നിമിഷ സജയന്‍ നായികയായി. ടൊവിനോയുടെ മായാനദിയില്‍ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി ഐശ്വര്യ ലക്ഷ്മി ഒന്നും കൂടി തിളങ്ങിയിരുന്നു.

വനിതാ കൂട്ടായ്മ

മലയാള സിനിമയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കായി ഒരു സംഘടന വേണമെന്ന ആഗ്രഹത്തില്‍ നിന്നും അത്തരത്തിലൊരു സംഘടന രൂപം കൊണ്ടിരിക്കുകയാണ്. വുമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന് പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തനം തുടരുകയാണ്..

English summary
Year of the heroine in Mollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X