For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്കോസേട്ടനും ഉണ്ണിക്കുട്ടനും ഇനിയും വരുമോ? അന്നും ഇന്നും യോദ്ധയെ സ്‌നേഹിക്കാന്‍ കാരണമുണ്ട്!!

  |

  Recommended Video

  25 വർഷങ്ങൾ പൂർത്തിയാക്കിയ 'യോദ്ധ'| Filmibeat Malayalam

  മലയാളികള്‍ വീണ്ടും വീണ്ടും കാണുവാന്‍ ആഗ്രഹിക്കുന്ന സിനിമകളില്‍ ഒന്നാണ് 1992 ഇല്‍ റിലീസായ യോദ്ധ. ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് രണ്ടു മൂന്ന് ചെറുപ്പക്കാരുടെ ആഗ്രഹമായിരുന്നു ഒരു വ്യത്യസ്തമായ സിനിമ ചെയ്യണം എന്നത്. അതിന്റെ ഭാഗമായി മലയാളത്തില്‍ എങ്ങിനെ ഒരു കുങ്ഫു സിനിമ ചെയ്യാം എന്ന ആലോചനയുണ്ടായി. അതിന്റെ അനന്തര ഫലമാണ് മലയാളത്തില്‍ യോദ്ധ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പിറവി.

  അന്ന് ലാലേട്ടനും മമ്മൂക്കയും തോറ്റപ്പോള്‍ യുവതാരങ്ങള്‍ ജയിച്ചു, ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?

  മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, ഉര്‍വശി, മധുബാല, പുനീത് ഇസ്റ്റര്‍, സിദ്ധാര്‍ഥ് ലാമ എന്നിവരായിരുന്നു സിനിമയിലെ പധാനവേഷങ്ങളില്‍ അഭിനയിച്ചിരുന്നത്. 1992ല്‍ പുറത്തിറങ്ങിയ യോദ്ധ കേരളത്തിലും നേപ്പാളിലുമായിട്ടായിരുന്നു ചിത്രീകരിച്ചിരിക്കുന്നത്. സാഗാ ഫിലിംസ് നിര്‍മ്മിച്ച് അവര് തന്നെയാണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നതും.

  പാല്‍ക്കുപ്പികള്‍ കണ്ടത് പ്രിയ വാര്യരെ, നമ്മള്‍ കണ്ടത് അഡാറ് നൂറിനെ!കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍

   എആര്‍ റഹ്മാന്റെ സംഗീതം

  എആര്‍ റഹ്മാന്റെ സംഗീതം

  എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. എആര്‍ റഹ്മാന്‍ ഒരേയൊരു മലയാള സിനിമയ്ക്കാണ് സംഗീത സംവിധാനം നിവ്വഹിച്ചിട്ടുള്ളത്, അതീ ചിത്രമാണ് എന്ന പ്രതേകതയുമുണ്ട്. സന്തോഷ് ശിവനാണ് ഈ ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത്. അത് പോലെ തന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഡിറ്ററായ ശ്രീകര്‍ പ്രസാദാണ് യോദ്ധ എഡിറ്റ് ചെയ്തിരിക്കുന്നതും. 1992 ലെ ഏറ്റവും മികച്ച ചിത്രസംയോജകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡും ശ്രീകര്‍ പ്രാസാദിന് ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി.

  സൂപ്പര്‍ ഹിറ്റ് സിനിമ

  സൂപ്പര്‍ ഹിറ്റ് സിനിമ

  മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു യോദ്ധ. ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് സിനിമ 1992 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ടിലെത്തിയ യോദ്ധ നല്ലൊരു കോമഡി എന്റര്‍ടെയിനറായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസിലുള്ള മികച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം യോദ്ധയ്ക്ക് തന്നെയായിരിക്കും. അഭിനയവും അവതരണവും നല്ലൊരു തിരക്കഥയും സിനിമയുടെ വിജയത്തിന് പിന്നിലെ അടിത്തറയായി മാറിയിരുന്നു.

  അശേകനും അപ്പുക്കുട്ടനും...

  അശേകനും അപ്പുക്കുട്ടനും...

  തൈപ്പറമ്പില്‍ അശേകനും അരമൂട്ടില്‍ അപ്പുക്കുട്ടനും രണ്ട് സഹോദരിമാരുടെ മക്കളാണ്. ഇരുവരും തമ്മില്‍ നടത്തുന്ന ശത്രുത പല മത്സരങ്ങളിലൂടെയുമായിരുന്നു പ്രതികാരം ചെയ്തിരുന്നത്. ചെസ് മത്സരവും കാവിലെ പാട്ടു മത്സരവുമെല്ലാം അതിന്റെ ഭാഗമായിരുന്നു. തൈപ്പറമ്പില്‍ അശേകന്‍ നേപ്പാളിലെ അമ്മാവന്റെ വീട്ടിലെത്തുന്നതോടെയാണ് കഥയ്ക്ക് മാറ്റം വരുന്നത്. നേപ്പാളില്‍ നിന്നും ബാഗ് നഷ്ടപ്പെട്ട അശോകന്‍ അമ്മാവനായ കുട്ടിമാമയുടെ വീട്ടിലെത്തുമ്പോള്‍ ഒരുപാട് വൈകിയിരുന്നു. ആ സമയത്തിനുള്ളില്‍ അപ്പുക്കുട്ടന്‍ അവിടെ അശോകനായി കേറികൂടിയിരുന്നു.

   പെരുവഴിയിലായ അക്കോസേട്ടന്‍

  പെരുവഴിയിലായ അക്കോസേട്ടന്‍

  അമ്മാവന്റെ വീട്ടില്‍ അപ്പുക്കുട്ടന്‍ നുഴഞ്ഞ് കയറിയതോടെ പെരുവഴിയിലായ അശേകന്‍ നേപ്പാളിന്റെ പുതിയ ലാമയായ റിംപോച്ചയെ മോഹന്‍ലാല്‍ കണ്ടെത്തുന്നു. അവനെ ഉണ്ണിക്കുട്ടനെന്ന് വിളിക്കുമ്പോള്‍ റിംപോച്ച മോഹന്‍ലാലിനെ അക്കോസേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതോട് കൂടി മലയാളികള്‍ക്ക് കാര്യമായി പരിചയമില്ലാത്ത ഒരു കഥയിലേക്കാണ് സിനിമ നമ്മളെ കൂട്ടികൊണ്ട് പോവുകന്നത്. റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാന്‍ നടക്കുന്നവരാണ് സിനിമയിലെ വില്ലന്മാര്‍. അവരില്‍ ഒരു കൂട്ടം ആളുകള്‍ റിംപോച്ചയെ തട്ടി കൊണ്ട് പോവുകയാണ്.

   ആക്ഷനും കോമഡിയും

  ആക്ഷനും കോമഡിയും

  ഗൗരവമുള്ള വിഷയത്തെ ആക്ഷനിലൂടെയും കോമഡിയുമായിട്ടായിരുന്നു സിനിമയില്‍ കാണിച്ചിരുന്നത്. ഇതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. റിംപോച്ചയെ രക്ഷിക്കാനെത്തുന്ന മോഹന്‍ലാലിന്റെ കാഴ്ച നഷ്ടപ്പെടുകയും ഒരാള്‍ രക്ഷപ്പെടുത്തുകയും ചെയ്യുകയാണ്. ശേഷം അദ്ദേഹത്തില്‍ നിന്നും അഭ്യാസങ്ങള്‍ പഠിച്ചിട്ടാണ് റിംപോച്ചയെ രക്ഷിക്കാന്‍ പോവുന്നത്. അക്കാലത്ത് സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ മാര്‍ഷ്വല്‍ ആര്‍ട്ട്‌സും അഭ്യസിച്ചിരുന്നു. ഇതെല്ലാം സിനിമയുടെ വിജയത്തെ സ്വാധീനിച്ചിരുന്നു.

   പ്രണയവും വഴിത്തിരിവും

  പ്രണയവും വഴിത്തിരിവും

  പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥയില്‍ രണ്ട് പ്രണയങ്ങളുണ്ടായിരുന്നു. അപ്പുക്കുട്ടന്റെ മുറപ്പെണ്ണായി ഉര്‍വശിയും അശോകന് മുറപ്പെണ്ണായി അശ്വതിയും. നേപ്പാളിലെ പുരതാന ആചരങ്ങളെ പറ്റി ഗവേഷണം നടത്തുന്ന അശ്വതിയും മോഹന്‍ലാലും ഇഷ്ടത്തിലാവുന്നതോടെ റിംപോച്ചയെ കുറിച്ചുള്ള കാര്യങ്ങള്‍ അശേകന്‍ അറിയുന്നു. പിന്നീട് അശേകന്റെ യാത്രയും സംഘട്ടനങ്ങളും സിനിമയെ വേറിട്ടൊരു വശത്ത് എത്തിക്കുകയായിരുന്നു.

  യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുമോ

  യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുമോ

  പല ഹിറ്റ് സിനിമകള്‍ക്കും രണ്ടാം ഭാഗം വന്നിരുന്നത് പോലെ യോദ്ധയ്ക്കും രണ്ടാം ഭാഗം വരാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ യോദ്ധയുടെ രണ്ടാം ഭാഗമായില്ലെങ്കിലും അതുപോലൊരു സിനിമ ചെയ്യാന്‍ തനിക്ക് താല്‍പര്യമുള്ളതായി പഴയൊരു അഭിമുഖത്തില്‍ സംവിധായകന്‍ സംഗീത് ശിവന്‍ പറഞ്ഞിരുന്നു. യോദ്ധയുടെ അടുത്ത ഭാഗം എന്ന് പറയുമ്പോള്‍ ഇതിനെ കടത്തി വെട്ടുന്നൊരു സിനിമയായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. എന്നാല്‍ അതിന് പറ്റിയൊരു കഥ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

  താരങ്ങളില്ല...

  താരങ്ങളില്ല...

  യോദ്ധയില്‍ അഭിനയിച്ച താരങ്ങളെ എല്ലാം ഒന്നിപ്പിച്ച് ഒരു സിനിമ എടുക്കാന്‍ കഴിയില്ല. സിനിമയിലെ അപ്പുക്കുട്ടനില്ലാതെ അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ ഇനിയും തിരിച്ച് വരവ് നടത്തിയിട്ടില്ല. മാത്രമല്ല അക്കേസേട്ടന്റെ ഉണ്ണിക്കുട്ടന്‍ വളര്‍ന്ന് വലിയൊരാളായി മാറിയിരുന്നു. യോദ്ധ ചെയ്തിരുന്ന കാലത്ത് നിന്നും ചുറ്റുപാടും ടെക്‌നിക്കും ഒരുപാട് മാറി പോയിരിക്കുകയാണ്.

   ഹിറ്റായ പാട്ട്

  ഹിറ്റായ പാട്ട്

  നായകന്മാരായ തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ചേര്‍ന്ന് നടത്തുന്ന കാവിലെ പാട്ടു മത്സരത്തിലെ പടകാളി ചണ്ഡിചങ്കരി എന്ന് തുടങ്ങുന്ന പാട്ട ഇന്നും ആളുകള്‍ക്ക് ഹൃദ്യമാണ്. സ്പീഡില്‍ പാടി പോവുന്ന പാട്ടിന്റെ യഥാര്‍ത്ഥ വരികള്‍ ആരും ഇതുവരെ ശ്രദ്ധിക്കാറില്ല. ബിച്ചു തിരുമല ഒരുക്കിയ വരികളെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നു. പാട്ടിലെ പടകാളി ചണ്ഡിച്ചങ്കരി പോര്‍ക്കലി മാര്‍ഗിനി എന്നുള്ള വരികള്‍ പാടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവ തെറ്റിച്ചാണ് പലരും പാടിയിരുന്നത്. പോര്‍ക്കലി മാര്‍ഗിനി എന്നുള്ളത് പോക്കിരി മാക്കരി എന്ന് പാടുമ്പോള്‍ തനിക്ക് ചെറിയൊരു സങ്കടം തോന്നാറുണ്ടെന്ന മുന്‍പ് ബിച്ചു തിരുമല പറഞ്ഞിരുന്നു.

  English summary
  Yoddha movie article
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X