For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം, പുതിയ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചർച്ച കനക്കുന്നു...

  |

  ഇന്ത്യൻ സിനിമാ ലോകം വിസ്മയത്തോടെ നോക്കുന്ന താരമാണ് മോഹൻലാൽ. മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. സാധരാണക്കാരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് നിരവധി ആരാധകരുണ്ട്. താരങ്ങൾ ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമയോടും അഭിനയത്തോടുമുള്ള നടന്റെ തീവ്രമായ ഭ്രമമാണ് മോഹൻലാലിന് ഇന്നു കാണുന്ന സൂപ്പർ താരപദവി നേടി കൊടുത്തത്.

  ബീച്ചിൽ ഗ്ലാമറസായി നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

  ഏറ്റെടുക്കുന്ന ജോലിയിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ വളരെ കൃത്യമായിട്ടാണ് താരം ചെയ്ത പൂർത്തിയാക്കുന്നത്. മോഹൻലാലിന്റെ ഈ രീതിയെ കുറിച്ച് സുഹൃത്തുക്കൾ മാത്രമല്ല അമ്മയും ഭാര്യയും തുറന്ന് പറഞ്ഞിട്ടുണ്ട്. കഥപാത്രത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും താരം തയ്യാറാണ്. സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി അപകടമായ പലകാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെ ചെയ്യാറുണ്ട്. അത്രയ്ക്ക് ആത്മസമർപ്പണത്തോടെയാണ് അഭിനയത്തെ സമീപിക്കാറുള്ളത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മോഹൻലാലിന്റെ പുതിയ ചിത്രമാണ്. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. യോഗ ചെയ്യുന്നതിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയാക്കിയിട്ടുണ്ട്.

  ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും.നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ', എന്ന് കുറിച്ച് കൊണ്ടാണ് യോഗ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രം വൈറലായിരിക്കുന്നത്.

  മികച്ച കമന്റുകളാണ് മോഹൻലാലിന്റെ ചിത്രത്തിന് ലഭിക്കുന്നത്. എന്തൊരു ചെറുപ്പമാണ് ലാലേട്ടൻ, ദൈവമേ ഒരു രക്ഷയില്ല... എഡിറ്റിംഗ് ആണോ ആരായാലും ചോദിച്ചു പോകും എന്ന് തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.മോഹൻലാലിന്റെ ചെറുപ്പത്തിന്റെ രഹസ്യം മെഡിറ്റേഷൻ ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. മോഹൻലാലിന് ആശംസ നേർന്ന് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. രാഷ്ട്രീയപരമായ ചർച്ചകളും മോഹൻലാലിന്റെ പോസ്റ്റിന് ചുവടെ നടക്കുന്നുണ്ട്.

  ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാലും കുടുംബവും ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയത്. ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭാര്യ സുചിത്രയ്ക്കും പ്രണവിനും വിസ്മയയ്ക്കുമൊപ്പം താരം കേരളത്തിലെത്തിയത്. ലോക്ക് ഡൗണിനെ തുടർന്ന് താരത്തിന്റെ സ്വപ്ന ചിത്രമായ ബറോസിന്റെ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. ഇത് കൂടാതെ പുതിയ ചിത്രങ്ങളും താരം കമ്മിറ്റ് ചെയ്തിട്ടുണ്ട്. മരയ്ക്കാറാണ് പുറത്തു വരാനുള്ള മോഹൻലാലിന്റെ ഏറ്റവും പുതിയചിത്രം.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  മോഹൻലാലിന്റെ യോഗ ചിത്രം

  Read more about: മോഹൻലാൽ mohanlal
  English summary
  Yoga Day 2021: Mohanlal Practicing Yoga Goes Viral In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X