twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും മാറി നിക്കേണ്ടി വരും! നിവിനും ഫഹദുമടക്കം മലയാളത്തെ യൂത്തന്മാര്‍ കൈയടക്കി!!

    |

    Recommended Video

    യൂത്തന്മാര്‍ കൈയടക്കിയ 2018 | 2018 Year End Special | filmibeat Malayalam

    മനോഹരമായൊരു വര്‍ഷം കൂടി അവസാനിക്കാന്‍ പോവുകയാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റി ആയൊരു വര്‍ഷമായിരുന്നു 2018. സിനിമയ്ക്ക് പുറത്ത് പല വിവാദങ്ങളും തലയുയര്‍ത്തിയെങ്കിലും ഒത്തിരി നല്ല സിനിമകള്‍ ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. നവംബര്‍ അവസാനിക്കുമ്പോള്‍ 147 ഓളം സിനിമകള്‍ മലയാളത്തില്‍ റിലീസിനെത്തിയെന്നാണ് വിക്കിപീഡിയ നല്‍കുന്ന കണക്കുകളില്‍ പറയുന്നത്.

     ഒടുവില്‍ കമല്‍ ഹാസന്‍ ആ തീരുമാനമെടുത്തു! ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല, അവസാന ചിത്രം ഇന്ത്യന്‍ 2! ഒടുവില്‍ കമല്‍ ഹാസന്‍ ആ തീരുമാനമെടുത്തു! ഇനി സിനിമയില്‍ അഭിനയിക്കുന്നില്ല, അവസാന ചിത്രം ഇന്ത്യന്‍ 2!

    2018 മമ്മൂക്കയ്ക്കും നിവിനും ലാഭമായപ്പോള്‍ ലാലേട്ടന് നഷ്ടം! ഈ വർഷം ഇതിനകം 147 സിനിമകള്‍, ഹിറ്റായതോ?2018 മമ്മൂക്കയ്ക്കും നിവിനും ലാഭമായപ്പോള്‍ ലാലേട്ടന് നഷ്ടം! ഈ വർഷം ഇതിനകം 147 സിനിമകള്‍, ഹിറ്റായതോ?

    ഈ വര്‍ഷമെത്തിയ ചെറുതും വലുതമായ ഒട്ടനവധി ഹിറ്റ് സിനിമകളില്‍ പകുതിയും യുവതാരങ്ങളുടെതാണെന്നുള്ളതാണ് ശ്രദ്ധേയം. മോഹന്‍ലാലും മമ്മൂട്ടിയും അടക്കി ഭരിച്ചിരുന്ന മലയാള സിനിമയില്‍ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ് താരപുത്രന്മാരടക്കമുള്ള യുവതാരങ്ങള്‍. നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് തുടങ്ങി യൂത്തന്മാരുടെ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകള്‍ ഇവയാണ്.

    സാഹചര്യങ്ങളോട് പെരുമാറാന്‍ അറിയില്ലായിരുന്നു, ഗായത്രി എല്ലാം പഠിപ്പിച്ചു എന്ന് ആര്യസാഹചര്യങ്ങളോട് പെരുമാറാന്‍ അറിയില്ലായിരുന്നു, ഗായത്രി എല്ലാം പഠിപ്പിച്ചു എന്ന് ആര്യ

    നിവിന്‍ പോളി

    നിവിന്‍ പോളി

    നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം 2018 അനുഗ്രഹിക്കപ്പെട്ട വര്‍ഷമായിരുന്നു. നിവിന്‍ നായകനായെത്തിയ രണ്ട് സിനിമകളായിരുന്നു ഇക്കൊല്ലം റിലീസ് ചെയത്. ഫെബ്രുവരിയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ ഹേയ് ജൂഡ് ആണ് നിവിന്‍ പോളിയുടെ ഈൗ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആദ്യ സിനിമ. നിവിന്റെ കരിയറിലെ മികവുറ്റ ഫീല്‍ ഗുഡ് സിനിമയായിരുന്നു ഹേയ് ജൂഡ്. എന്നാല്‍ അതിലും വലിയ സമ്മാനം കായംകുളം കൊച്ചുണ്ണിയിലൂടെയായിരുന്നു.

    നൂറ് കോടി ചിത്രം

    നൂറ് കോടി ചിത്രം

    ആരാധകരും മലയാള സിനിമാപ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലേക്ക് എത്തിയ കായംകുളം കൊച്ചുണ്ണി നൂറ് കോടി സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ്. മലയാളത്തിലെ രണ്ടാമത്തെ നൂറ് കോടി ചിത്രവും യുവതാരങ്ങളില്‍ ആദ്യമായി നൂറ് കോടി നേടി നേടിയ താരമായി നിവിനും റെക്കോര്‍ഡ് തിരുത്തിയിരുന്നു. ബിഗ് ബജറ്റിലൊരുക്കിയ കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസായിരുന്നു സംവിധാനം ചെയ്തിരുന്നത്. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഒക്ടോബറില്‍ റിലീസ് ചെയ്ത സിനിമ ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

    ഫഹദ് ഫാസിലും മിന്നിച്ചു

    ഫഹദ് ഫാസിലും മിന്നിച്ചു

    2018 ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയത് പത്ത് സിനിമകളായിരുന്നു. അതിലൊന്ന് ഫഹദ് ഫാസിലിനെ നായകനാക്കി ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത കാര്‍ബണ്‍ ആയിരുന്നു. ജനുവരിയിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായ കാര്‍ബണിന് തിയറ്ററുകളില്‍ നല്ല അഭിപ്രായമായിരുന്നു. എന്നാല്‍ വരത്തന്‍ എന്ന സിനിമയിലൂടെയാണ് ഫഹദ് ഈ വര്‍ഷം തിളങ്ങിയത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു വരത്തന്‍. സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമ അതിവേഗം കോടികളായിരുന്നു വാരിക്കൂട്ടിയത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്.

    ക്യാപ്റ്റനായി ജയസൂര്യ

    ക്യാപ്റ്റനായി ജയസൂര്യ

    നടന്‍ ജയസൂര്യയ്ക്കും ഇത് വിജയങ്ങളുടെ വര്‍ഷമായിരുന്നു. നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ ആയിരുന്നു ഈ വര്‍ഷത്തെ ജയസൂര്യയുടെ ആദ്യത്തെ സിനിമ. ഇന്ത്യന്‍ ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്കായിരുന്നു ക്യാപ്റ്റന്‍. ജയസൂര്യ തകര്‍ത്തഭിനയിച്ച സിനിമ തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. രണ്ടാമതായി ഞാന്‍ മേരിക്കുട്ടി എന്ന സിനിമയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ ട്രാന്‍ഡ് ജെന്‍ഡറായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. കേരള സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ടൊരു വിഷയമായിരുന്നു ഞാന്‍ മേരിക്കുട്ടി പറഞ്ഞത്.

     സൗബിന്‍ ഷാഹിര്‍

    സൗബിന്‍ ഷാഹിര്‍

    കഴിഞ്ഞ വര്‍ഷം സംവിധായകനായി അരങ്ങേറ്റം നടത്തിയ സൗബിന്‍ ഷാഹിര്‍ നായകനായത് ഈ വര്‍ഷമായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ നായക വേഷത്തിലെത്തിയത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പ്രേമത്തെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. മമ്മൂട്ടിച്ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സ്, ബിജു മേനോന്റെ റോസപ്പൂ, കുട്ടനാടന്‍ മാര്‍പാപ്പ, മോഹന്‍ലാല്‍ എന്നിങ്ങനെ നിരവധി സിനിമകളിലും സൗബിന്‍ ഈ വര്‍ഷം അഭിനയിച്ചിരുന്നു.

    ആസിഫ് അലിയും കിടുക്കി

    ആസിഫ് അലിയും കിടുക്കി

    യുവതാരം ആസിഫ് അലിയ്ക്കും ഈ വര്‍ഷം അത്ര മോശമായിരുന്നില്ല. ക്യാംപസ് പശ്ചാതലമാക്കി ഒരുക്കിയ ബിടെക് ആയിരുന്നു ആസിഫിന്റെ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രം. ആസിഫ് അലി-അപര്‍ണ ബാലമുരളി കൂട്ടുകെട്ടിലെത്തിയ സിനിമ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പുതമുഖ സംവിധായകനായ മൃദുല്‍ നായര്‍ ആയിരുന്നു ബിടെകിന്റെ സംവിധാനം. ഇബ്ലീസ്, മന്ദാരം എന്നീ സിനിമകള്‍ കൂടി ആസിഫിന്റേതായി റിലീസിനെത്തിയിരുന്നു.

     പൃഥ്വിരാജ്

    പൃഥ്വിരാജ്

    പൃഥ്വിരാജ് നായകനായി അഭിനയിച്ച 3 സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈസ്‌റ്റോറി, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലെത്തിയ രണം എന്നിവയായിരുന്നു പൃഥ്വിയുടെ സിനിമകള്‍. മൂന്ന് സിനിമകളും നല്ല അഭിപ്രായം നേടിയെങ്കിലും ബോക്‌സോഫീസില്‍ ഹിറ്റായത് കൂടെ ആയിരുന്നു. നസ്രിയ നസിം, പാര്‍വ്വതി എന്നിവര്‍ നായികമാരായെത്തിയ കൂടെ ഒരു ഫാമിലി എന്റര്‍ടെയിനാറായിരുന്നു.

     ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    കഴിഞ്ഞ വര്‍ഷത്തെ മായാനദിയുടെ വിജയത്തോടെയായിരുന്നു ടൊവിനോയ്ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത്. മാധവിക്കുട്ടിയുടെ ബയോപിക്കായി നിര്‍മ്മിച്ച ആമിയായിരുന്നു ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം. സിനിമയില്‍ മുഴുനീള കഥാപാത്രം അല്ലായിരുന്നെങ്കിലും ടൊവിനോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം അഭിയുടെ കഥ അനുവിന്റെയും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ടൊവിനോ അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടിയായിരുന്നു ശ്രദ്ധേയമായത്. സിനിമയിലെ ടൊവിനോയുടെ പ്രകടനം കൈയടി നേടിയിരുന്നു.

    English summary
    Young actors hit Malayalam movies of 2018!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X