»   » ആദി കാണാന്‍ യുവാവ് കാണിച്ച അഭ്യാസം വൈറലാവുന്നു, ഇവനാരാ പ്രണവിന്റെ ഡ്യൂപ്പോ?

ആദി കാണാന്‍ യുവാവ് കാണിച്ച അഭ്യാസം വൈറലാവുന്നു, ഇവനാരാ പ്രണവിന്റെ ഡ്യൂപ്പോ?

Posted By:
Subscribe to Filmibeat Malayalam

വലിയ ആവേശത്തോടെയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ ആദി കാണാന്‍ വേണ്ടി ആരാധകര്‍ എത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ റിലീസിനെത്തിയ സിനിമ മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. സിനിമയില്‍ അസാധ്യ മെയ്‌വഴക്കത്തോടെ പ്രണവ് ആക്ഷന്‍ ചെയ്തു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഒടുവില്‍ ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നു! ഇത് തള്ളല്ല, ശരിക്കും ആദി നേടിയ കളക്ഷനിങ്ങനെ...

ഹോളിവുഡ് സിനിമകളില്‍ മാത്രം കാണാറുള്ള പാര്‍ക്കര്‍ വിദ്യ പഠിച്ചിട്ടാണ് പ്രണവ് സിനിമയില്‍ അഭിനയിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി താരപുത്രന്‍ നടത്തിയ കഷ്ടപാടുകള്‍ക്ക് അര്‍ഹിച്ച പിന്തുണ തന്നെയാണ് കിട്ടിയിരിക്കുന്നത്. അതിനിടെ ആദി കാണുന്നതിന് വേണ്ടി ഒരു യുവാവ് നടത്തിയ സാഹസികം വൈറലായിരിക്കുകയാണ്.

ആദി കാണാന്‍ പോയ യുവാവ്


ആദി റിലീസുണ്ടെന്ന കേട്ട് സിനിമ കാണാന്‍ പോവുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് യൂട്യൂബിലൂടെ വൈറലാവുന്നത്. വീഡിയോ കാണുമ്പോള്‍ പ്രണവിന്റെ ഡ്യൂപ്പാണെന്നേ തോന്നു.

പാര്‍ക്കൗര്‍ അഭ്യാസം


ആദിയില്‍ പ്രണവ് ചെയ്യുന്നത് പോലെ പാര്‍ക്കൗര്‍ അഭ്യാസം കാണിച്ച് കൊണ്ടാണ് യുവാവ് സിനിമ കാണാന്‍ പോയത്. മതിലുകളുടെ മുകളിലൂടെ ചവിട്ടി കയറിയും കെട്ടിടങ്ങളുടെ മുകളിലൂടെയും ചാടി മറിഞ്ഞാണ് യുവാവ് തിയറ്ററുകളിലേക്കെത്തിയത്.

പ്രണവ് പഠിച്ചത്

സിനിമയ്ക്ക് വേണ്ടി വിദേശത്ത് നിന്നും പാര്‍ക്കൗര്‍ അഭ്യാസം പഠിച്ചിട്ടാണ് പ്രണവ് സിനിമയിലെ രംഗങ്ങള്‍ മനോഹരമാക്കിയത്. ഹോളിവുഡ് സിനിമകളില്‍ കാണിക്കാറുണ്ടെങ്കിലും ഇത്തരം അഭ്യാസ രംഗങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതാണ്.

പ്രദര്‍ശനം തുടരുന്നു

ജനുവരി 26 തിയറ്ററുകളിലേക്കെത്തിയ ആദിയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയത്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിയിരിക്കുന്നത്.

ആദിയുടെ ജൈത്രയാത്ര

സിനിമ റിലീസായി മൂന്ന് ദിവസം കഴിയുമ്പോഴെക്കും ആദി മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 21.9 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

English summary
Young man trying to imitate Pranav Mohanlal's Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam