For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് എന്‍റെ ഭാര്യ! അന്ന് കണ്ടത് നിന്‍റെ ഭാര്യയെന്ന് ഡാഡി! സൈനുദ്ദീനെക്കുറിച്ച് സിനില്‍! കാണൂ!

  |

  താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ തുടക്കം കുറിക്കുന്ന സമയമാണിത്. താരപുത്രന്‍മാരും താരപുത്രികളുമൊക്കെയാണ് ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ചില താരങ്ങള്‍ ബാലതാരമായി സിനിമയില്‍ മുഖം കാണിച്ചവരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അവരുടെ വരവിന് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. യുവതാരനിരയില്‍ ശ്രദ്ധേയനായി മാറിയ സിനില്‍ സൈനുദ്ധീനും പിതാവിന്റെ വഴി പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയതാണ്. സ്വതസിദ്ധമായ അഭിനയ ശൈലിയുമായി ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അദ്ദേഹം. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

  നവ്യ നായരുടെ കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം! ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷ് മേനോന്‍! കാണൂ!

  കലാഭവനിലെ മിമിക്രി ആര്‍ടിസ്റ്റായാണ് സൈനുദ്ദീന്‍ കലാജീവിതം ആരംഭിച്ചത്. മിമിക്‌സ് പരേഡ്, ഹിറ്റ്‌ലര്‍, കാബൂളിവാല, ലാല്‍സലാം, കാസര്‍കോച് കാദര്‍ഭായ്, ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രമായ ഏഴുപുന്ന തരകനായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഡാഡിക്ക് പിന്നാലെ തന്നെ മിമിക്രിയിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമെത്തിയാണ് സിനില്‍. പറവയിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. പുതിയ ചിത്രമായ കോണ്ടസ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിലിന്റെ ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിയെ ഇക്കയെന്നും ദുല്‍ഖറിനെ അങ്കിളെന്നും വിളിക്കുന്നതില്‍ എല്ലാവരും കളിയാക്കാറുണ്ടെന്ന് അനിഖ!

  കലാജീവിതം തുടങ്ങിയത്

  കലാജീവിതം തുടങ്ങിയത്

  കുട്ടിക്കാലം മുതലേ തന്നെ കലയോട് താല്‍പര്യമായിരുന്നു. ഡാഡിയുടെ മിമിക്രിയൊക്കെ അനുകരിക്കാറുണ്ടായിരുന്നു. സ്റ്റേജ് പരിപാടികളിലൂടെയാണ് തുടക്കം കുറിച്ചത്. ജയറാമും സുരാജ് വെഞ്ഞാറമൂടിനെയുമൊക്കെ നേരത്തെ അറിയാം. അടുത്തിടെ കലാഭവനിലെ ഒരു പരിപാടിക്ക് മുഖ്യാതിഥിയായി വിളിച്ചിരുന്നു. വീട്ടുകാരും താനുമൊക്കെ ഏറെ സന്തോഷിച്ചിരുന്നു തന്നെ വിളിച്ചപ്പോള്‍ എന്ന് താരം പറയുന്നു.

  ഷിയാസിനെ അനുകരിച്ചു

  ഷിയാസിനെ അനുകരിച്ചു

  ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഷിയാസിനെ താരം അനുകരിച്ചിരുന്നു. ധൃതി പിടിച്ച സംസാരമാണല്ലോ അദ്ദേഹത്തിന്. അത് അതേ പോലെയാണ് സിനിലും അനുകരിച്ചത്. ഇത് ഷിയാസും കേട്ടിട്ടുണ്ട്. പൊളിച്ചു, ഞാന്‍ ഇക്കയുടെ വലിയൊരു ഫാനാണെന്നായിരുന്നു ഷിയാസ് പറഞ്ഞത്. സൗബിനെയും കോട്ടയം നസീറിനെയും താരം അനുകരിച്ചിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്.

  കുട്ടിക്കാലം മുതലേ തന്നെ

  കുട്ടിക്കാലം മുതലേ തന്നെ

  കുഞ്ഞുന്നാള്‍ മുതലെ തന്നെ സിനിലിനെ അറിയാം. സൈനുദ്ധീന്‍ തന്റെ അടുത്ത സുഹൃത്താണെന്ന് കെഎസ് പ്രസാദ് പറഞ്ഞിരുന്നു. വീട്ടില്‍ പോവുമ്പോള്‍ ഇന്നസെന്റിനേയും ലാലു അലക്‌സിനേയുമൊക്കെ കാണിക്കുമായിരുന്നു. എക്‌സ്പ്രഷനൊക്കെ അതേ പോലെയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ കലയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നീലി കണ്ടപ്പോള്‍ താന്‍ സിനിലിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച് വലിയ സങ്കല്‍പ്പമൊന്നുമില്ല. തന്റെ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷം തന്നെ സഹിക്കാനാവുമെന്നുറപ്പുള്ളയാളെയാണ് തേടുന്നതെന്നും സിനില്‍ പറയുന്നു. വിവാഹത്തെക്കുറിച്ച് മമ്മി ഇടയ്ക്കിടെ സൂചിപ്പിക്കാറുണ്ട്. ഡാഡി ചെയ്ത മാന്ത്രികച്ചെപ്പിലെ കഥാപാത്രമാണ് കൂടുതല്‍ ഇഷ്ടം. മിമിക്‌സ് പരേഡ്, ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ സിനിമകളും ഇഷ്ടമാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഡാഡി.

  ഡാഡിയുടെ കൗണ്ടറുകള്‍

  ഡാഡിയുടെ കൗണ്ടറുകള്‍

  എന്നെന്നും ഓര്‍ത്തിരിക്കാവുന്ന തരത്തിലുള്ള ഒരുപാട് ഹാസ്യരംഗങ്ങള്‍ ഡാഡി ചെയ്തിട്ടുണ്ട്. വ്യക്തി ജീവിതവുമായി ബന്ധമുള്ള കോമഡികളാണ് താനിപ്പോഴും ഓര്‍ത്തിരിക്കുന്നതെന്ന് താരപുത്രന്‍ പറയുന്നു. ഡാഡിയും മമ്മിയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള സംഭവമാണ്. താനും ചേട്ടനുമൊക്കെ ജനിക്കുന്നതിന് മുന്‍പുള്ള സംഭവമാണ്. ഷേണായീസ് തിയേറ്ററില്‍ നിന്നും സിനിമ കണ്ട് ഇറങ്ങി വരികയായിരുന്നു രണ്ടുപേരും. അതിനിടയിലാണ് ഒരാള്‍ വന്നിട്ട് സിനിമക്ക് വന്നതാണോ, ഇതാരാണ് കൂടെ എന്ന് ചോദിച്ചു, ഇത് ഭാര്യയാണ് എന്ന് പറഞ്ഞപ്പോള്‍ അന്ന് കൂടെ കണ്ടിരുന്നത് ആരാണെന്ന് ചോദിച്ചു. അത് നിന്റെ ഭാര്യ, ഇതെന്റെ ഭാര്യയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  English summary
  Zinil Zainudeen tallking about his father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X