»   » ബ്യൂട്ടിഫുള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ കോപ്പി?

ബ്യൂട്ടിഫുള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ കോപ്പി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/01-beautiful-copy-of-mohanlal-movie-2-aid0167.html">Next »</a></li></ul>
Beautiful
ജയസൂര്യയും അനൂപും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തെ പറ്റിയുള്ള വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. ചിത്രം ഗുല്‍സാരിഷ് എന്ന ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്യൂട്ടിഫുളിന് രണ്ടു മലയാളചിത്രങ്ങളുടെ കഥയുമായി സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.

മോഹന്‍ലാല്‍-രതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വഴിയോരക്കാഴ്ചകള്‍ എന്ന ചിത്രവുമായി ബ്യൂട്ടിഫുള്‍ പലകാര്യങ്ങളിലും സാദൃശ്യം പുലര്‍ത്തുന്നു. വഴിയോരക്കാഴ്ചകളില്‍ രതീഷ് അവതരിപ്പിച്ച ശരീരം തളര്‍ന്ന കഥാപാത്രത്തെ പുതിയ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നു.ജയസൂര്യയുടെ സ്റ്റീഫന്‍ ലൂയിസിന് രതീഷിന്റെ കഥാപാത്രവുമായി ഏറെ സാമ്യമുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

അതേസമയം വഴിയോരക്കാഴ്ചകളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലോറി ഡ്രൈവറുടെ അതേമാതൃകയിലുള്ള ഒരു കഥാപാത്രത്തെ പുതിയ ചിത്രത്തില്‍ അനൂപും അവതരിപ്പിക്കുന്നു. ഇരു ചിത്രങ്ങളുടേയും പ്രമേയവും ഏതാണ്ട് ഒന്നു തന്നെ. കാലത്തിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ടെന്ന് മാത്രം.

ബ്യൂട്ടിഫുള്‍ എന്ന ചിത്രം മറ്റൊരു മലയാള ചിത്രത്തിന്റേയും പ്രസക്ത ഭാഗങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അണിയറസംസാരമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ലക്ഷ്മണ രേഖ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ അതേപടി ബ്യൂട്ടിഫുളില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സിനിമാവൃത്തങ്ങള്‍ പറയുന്നു.

എന്തായാലും മോഷണത്തിന് പിന്നില്‍ ആരെന്ന്് കണ്ടുപിടിയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാതാണ് ഏറെ രസകരം. തിരക്കഥാ മോഷണത്തിന് പിന്നില്‍ നടന്ന കളികളില്‍ ബ്യൂട്ടിഫുളിലെ ഇരട്ടനായകന്‍മാര്‍ക്കും പങ്കുണ്ടെന്നും പറയപ്പെടുന്നു.


അടുത്തപേജില്‍
ജയസൂര്യയും അനൂപും ഭയക്കുന്നതെന്ത്?

<ul id="pagination-digg"><li class="next"><a href="/gossips/01-beautiful-copy-of-mohanlal-movie-2-aid0167.html">Next »</a></li></ul>
English summary
Beautiful is a feel-good film about a paraplegic who enjoys the beautiful things in life. A paraplegic named Stephen Louis(Jayasurya) who enjoys the beautiful things in life. Anoop Menon will play a guy who has everything but cannot enjoy life. But mollywood critics accuse that it is a copy of Vazhiyorakazhchakal, an old movie of Mohanlal.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam