»   » അപരന്‍ പൃഥ്വിയ്ക്ക് വെല്ലുവിളിയാവുമോ?

അപരന്‍ പൃഥ്വിയ്ക്ക് വെല്ലുവിളിയാവുമോ?

Posted By:
Subscribe to Filmibeat Malayalam
Prithviraj
മലയാള സിനിമയില്‍ ചില നടന്‍മാര്‍ക്ക് പകരക്കാരില്ല. തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ ആ ഗണത്തില്‍ പെടുന്നു. അന്തരിച്ച നടന്‍ കുതിരവട്ടം പപ്പുവും ഇത്തരത്തിലൊരാളായിരുന്നു. പപ്പുവിന്റെ ഒട്ടേറെ ഹിറ്റ് ഡയലോഗുകള്‍ ഇന്നും മലയാളി മനസ്സില്‍ കൊണ്ടു നടക്കുന്നു.

എന്നാല്‍ ചില നടന്‍മാര്‍ക്ക് പകരക്കാര്‍ പാരയാകാറുമുണ്ട്. ഒരു നടന്‍ ചെയ്യുന്ന വേഷങ്ങള്‍ കൂടുതല്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരാള്‍ കടന്നു വരുമ്പോള്‍ സ്വാഭാവികമായും സംവിധായകര്‍ ആ പുതുമുഖത്തിന് തന്നെ പരിഗണന നല്‍കിയേക്കാം. മലയാളസിനിമയിലെ വിവാദനായകനായ പൃഥ്വിരാജിന് സംഭവിച്ചതും അതാണ്.

ഒന്നും ഒളിച്ചു വയ്ക്കുന്ന ശീലം പൃഥ്വിയ്ക്കില്ല. വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയണം. അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് അപ്പോള്‍ ചിന്തിക്കാറുമില്ല. ഇനി എന്തെങ്കിലും ഉണ്ടായാല്‍ തന്നെ മാധ്യമങ്ങളെ ചീത്ത വിളിയ്ക്കാം. നിങ്ങള്‍ എന്റെ പ്രസ്താവന എഡിറ്റു ചെയ്യുകയായിരുന്നുവെന്ന ഒറ്റ കാര്യം പറഞ്ഞ് ഏത് വിവാദത്തില്‍ നിന്നും തലയൂരാന്‍ പൃഥ്വി മിടുക്കനാണ്.

സാധാരണ മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ വികൃതി പയ്യന്‍മാരും മാത്രമാണ് പൃഥ്വിയ്ക്ക് പാരപണിയാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു അവതാരം കടന്നു വന്നിരിക്കുന്നു. പേര് ഉണ്ണി മുകുന്ദനെന്നാണ്. എന്നാല്‍ പേരു പോലെ അത്ര നിഷ്‌കളങ്കനൊന്നുമല്ല കക്ഷി. ആളു പുലിയാണ്.

ഓണ്‍ലൈനില്‍ ഇരുപത്തിനാലു മണിക്കൂറും കിണഞ്ഞ് പരിശ്രമിച്ചിട്ടും പൃഥ്വിരാജപ്പനെ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്തവര്‍ ഉണ്ണി മുകുന്ദനോട് മനസ്സില്‍ നന്ദി പറയുന്നുണ്ടാവും. ഒന്നല്ല മൂന്ന് ചിത്രങ്ങളില്‍ നിന്നാണ് കക്ഷി പൃഥ്വിയെ പുറം തള്ളിയിരിക്കുന്നത്.

മലയാളം വിട്ട് ഹിന്ദിയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന പൃഥ്വി തിരിച്ചെത്തുമ്പോഴേയ്ക്കും താനിരുന്ന കസേരയില്‍ ഉണ്ണിയിരിക്കുന്നുണ്ടാവുമോ എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാണ്.

English summary
Unni Mukundan, who is on a roll this year after bagging the lead role in Thalsamayam Oru Pennkutty, has now replaced the superstar in Mallu Singh, which also stars Kunchacko Boban, Manoj K Jayan and Biju Menon.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam