»   » അനുഷ്‌ക്ക വെള്ളാനയെന്ന്

അനുഷ്‌ക്ക വെള്ളാനയെന്ന്

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
തെലുങ്കിനും തമിഴിനും പിന്നാലെ ബോളിവുഡും പിടിച്ചടക്കാന്‍ ഒരുങ്ങുന്ന താരസുന്ദരി അനുഷ്‌ക്കയ്ക്ക് ഒരിരട്ടപ്പേര് വീണിരിയ്ക്കുന്നു.

സിനിമാ നിര്‍മാതാക്കള്‍ നടിയെ വെള്ളാനയെന്നാണ് സ്വകാര്യമായി വിളിയ്ക്കുന്നത്. ആനയെ വാങ്ങാം എന്നാല്‍ അതിനെ തീറ്റിപ്പോറ്റാനാവില്ല എന്ന പഴഞ്ചൊല്ല് അനുഷ്‌ക്കയുടെ കാര്യത്തില്‍ നൂറ് ശതമാനം ശരിയാണെന്നും അവര്‍ സമര്‍ഥിയ്ക്കുന്നു.

ഒരു കോടിയ്ക്കടുത്തൊരു തുക എണ്ണിക്കൊടുത്താലേ അനുഷ്‌ക്കയുടെ ഡേറ്റ് നിര്‍മാതാക്കള്‍ക്ക് കിട്ടൂ. എന്നാല്‍ നടിയുടെ ചെലവ് ഇവിടം കൊണ്ടൊന്നും തീരില്ല. ഷൂട്ടിങ് ലൊക്കേഷനുകള്‍ അഞ്ച് പേരുടെ അകമ്പടിയുമായാണ് അനുഷ്‌ക്ക എത്തുക.

ഹെയര്‍ സ്റ്റൈല്‍ ഒരുക്കാനും മേക്കപ്പിനും രണ്ടാളും അസിസ്റ്റന്റും ബോഡിഗാര്‍ഡുകളുമായി മറ്റു മൂന്നുപേരും നടിയ്‌ക്കൊപ്പം എപ്പോഴുമുണ്ടാകും. ഈ അഞ്ച് പേര്‍ക്ക് അയ്യായിരം വീതം ദിവസം 25000 രൂപ നിര്‍മാതാക്കള്‍ കൊടുക്കണമത്രേ.

എന്തായാലും ടോളിവുഡിലെ നിര്‍മാതാക്കള്‍ ഈ വെള്ളാനയെ ഇനി തീറ്റിപ്പോറ്റേണ്ടെന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അനുഷ്‌ക്കയ്ക്ക് തെലുങ്കില്‍ അവസരങ്ങള്‍ കുറഞ്ഞത് ഇതുകൊണ്ടാണെന്നും പലരും അടക്കം പറയുന്നുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam