»   » ഇനിയൊരു ലങ്ക ചെയ്യാന്‍ ധൈര്യമില്ലെന്ന് മംമ്ത

ഇനിയൊരു ലങ്ക ചെയ്യാന്‍ ധൈര്യമില്ലെന്ന് മംമ്ത

Posted By:
Subscribe to Filmibeat Malayalam
Mamata Mohandas
ലങ്ക പോലൊരു സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ധൈര്യമില്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. ലങ്കയില്‍ അഭിനയിക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഒരു നടിയെന്ന നിലയില്‍ വെല്ലുവിളിയായിരുന്നു ആ സിനിമയിലെ കഥാപാത്രം. മലയാള ഒരു പ്രശസ്ത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യം വെളിപ്പെടുത്തിയത്.

ലങ്കയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ പ്രതീക്ഷകളോടെയാണ്. എന്നാല്‍ എന്റെ ആത്മാര്‍ത്ഥ ആരും തിരിച്ചറിഞ്ഞില്ലെന്ന് മംമ്ത പരിഭവപ്പെടുന്നു.

എനിയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യും. എന്നാലിപ്പോള്‍ ലങ്ക പൊലൊരു സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ എനിയ്ക്ക്് ആത്മവിശ്വാസമില്ല. അതിലെ കഥാപാത്രം ആവശ്യപ്പെട്ട രീതിയിലുള്ള അഭിനയം സാധ്യമല്ലെന്ന് താരം പറയുന്നു.

ലങ്കയില്‍ മംമ്തയും സുരേഷ് ഗോപിയുമൊത്തുള്ള ചുംബനരംഗങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും ഇഴുകി ചേര്‍ന്നുള്ള ചുംബനങ്ങളിലൊന്നായാണ് ഇത് കരുതപ്പെടുന്നത്.

ലങ്കയെന്ന സിനിമ കരിയറില്‍ ദോഷം ചെയ്‌തെന്നും എന്നാല്‍ അതിലൂടെ ഏറെ പാഠങ്ങള്‍ പഠിച്ചുവെന്നും നടി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam