»   » ലാറ-ഭൂപതി ബന്ധത്തില്‍ വിള്ളല്‍

ലാറ-ഭൂപതി ബന്ധത്തില്‍ വിള്ളല്‍

Posted By:
Subscribe to Filmibeat Malayalam
Lara Dutta-Mahesh Bhupati,
മധുവിധുക്കാലം തീരും മുമ്പെ ലാറ-മഹേഷ് ദാമ്പത്യം തകര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഗോവയില്‍ വെച്ചാണ് ബോളിവുഡ് താരം ലാറ ദത്തയും ടെന്നീസ് സ്റ്റാര്‍ മഹേഷ് ഭൂപതിയും വിവാഹിതരായത്. ആഘോഷമായി നടന്ന വിവാഹത്തില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.

നാല് മാസം പിന്നിടുമ്പോള്‍ ലാറയുടെ പഴയ ബോയ്ഫ്രണ്ട് കെല്ലിയാണ് ദാമ്പത്യത്തില്‍ വില്ലനായി അവതരിച്ചിരിയക്കുന്നത്. വിവാഹത്തിന് ശേഷവും ലാറയും കെല്ലിയും സൗഹൃദം തുടര്‍ന്നിരുന്നു. ഇതേച്ചൊല്ലി ഭൂപതിയും ലാറയും തമ്മില്‍ വഴക്കുണ്ടാവാറുണ്ടെന്ന് ഇവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. സ്വകാര്യ ജീവിതത്തിലുള്ള അസ്വാരസ്യങ്ങള്‍ള്‍ പുറത്തേക്ക് പ്രകടമാവുന്നുണ്ടെന്നാണ് ബി ടൗണിലെ പാപ്പരാസികളുടെ കണ്ടെത്തല്‍.

ലാറയുടെ ആദ്യനിര്‍മാണസംരംഭമായ ചലോ ദില്ലിയുമായി സഹകരിയ്ക്കാന്‍ മഹേഷ് തീരുമാനിച്ചിരുന്നു. എന്നാല്‍ സിനിമയുടെ പ്രമോഷണല്‍ വര്‍ക്കിനെ ഇവരുടെ ബന്ധത്തിലുള്ള വിള്ളല്‍ ബാധിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ പോലും ദമ്പതിമാര്‍ക്കിടയിലെ അകല്‍ച്ച വ്യക്തമായിരുന്നുവെന്ന് പറയപ്പെടുന്നു.

തന്റെ അടുത്ത സിനിമയില്‍ മഹേഷിനെ സഹകരിപ്പിയ്ക്കില്ലെന്ന് ലാറ ഒരു അഭിമുഖത്തില്‍ പറഞ്ഞതോടെയാണ് ഇവര്‍ക്കിടയിലുള്ള അകല്‍ച്ച പുറത്തുവന്നത്.

English summary
It’s almost four months (February 19) since Mahesh and Lara tied the knot in Goa. However, sources reveal that everything isn’t exactly hunky dory between the tennis star and the B-town actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam