»   » ശ്രീയ സരണ്‍ പ്രണയക്കുരുക്കില്‍?

ശ്രീയ സരണ്‍ പ്രണയക്കുരുക്കില്‍?

Posted By:
Subscribe to Filmibeat Malayalam
Rana And Shriya
തെന്നിന്ത്യയുടെ താരസുന്ദരി ശ്രീയ സരണ്‍ പ്രണയക്കുരുക്കില്‍. മുംബൈ ടാബ്ലോയിഡുകള്‍ പറയുന്നത് വിശ്വസിയ്ക്കാമെങ്കില്‍ ഗ്ലാമര്‍ താരത്തിന് പ്രണയം അസ്ഥിയ്ക്ക് പിടിച്ചുകഴിഞ്ഞു. തെലുങ്കിലെ പുതിയ താരോദയമായ റാണ ദഘുബതിയുമൊത്തുള്ള ശ്രീയയുടെ ചുറ്റിക്കറങ്ങല്‍ വെറും സൗഹൃദത്തിന്റെ പേരിലല്ല എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

തെലുങ്കരുടെ ആരാധ്യപുരുഷനായ രാമനായിഡുവിന്റെ ചെറുമകനായ റാണ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് ടോളിവുഡില്‍ അരങ്ങേറിയത്. തമിഴിലും തെലുങ്കിലുമായൊരുക്കുന്ന ഗൗതം മേനോന്‍, ശെല്‍വരാഘവന്‍ ചിത്രങ്ങളിലൂടെ കോളിവുഡിലും തന്റെ താരസാന്നിധ്യമുറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരന്‍. അഭിഷേക് ബച്ചനും ബിപാഷയും ഒന്നിയ്ക്കുന്ന ദം മാരോ ദമ്മിലൂടെ ബോളിവുഡിലും റാണ ഒരു ഭാഗ്യം പരീക്ഷിയ്ക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി ഹൈദരാബാദിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ പ്രണയികളെ ഒന്നിച്ചു കാണാറുണ്ടെന്ന് ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ നടക്കുന്ന ഫിലിം പാര്‍ട്ടികളിലെല്ലാം ഇണക്കുരുവികളെ പോലെ കാണാമെന്നും ഷൂട്ടിങിന്റെ തിരക്കുകള്‍ക്കിടയിലും ഇവര്‍ ഒന്നിയ്ക്കാന്‍ ശ്രമിയ്ക്കാറുണ്ടെന്നും പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam