»   » വിവാഹ ഗോസിപ്പ് മുക്തയ്ക്ക് പാരയായി

വിവാഹ ഗോസിപ്പ് മുക്തയ്ക്ക് പാരയായി

Posted By:
Subscribe to Filmibeat Malayalam
Muktha
താമരഭരണിയിലൂടെ പതിനഞ്ചാം വയസ്സില്‍ തമിഴില്‍ തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ നടിയാണ് മുക്ത. കോളിവുഡില്‍ ഭാനു എന്ന പേരില്‍ അഭിനയിച്ച മുക്തയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ജൂനിയര്‍ നയന്‍താര എന്ന ഓമനപ്പേര് നേടിയെടുക്കാനും സാധിച്ചിരുന്നു.

എന്നാല്‍ വന്നത് പോലെ തന്നെ മുക്ത തമിഴില്‍ നിന്നും അപ്രത്യക്ഷ്യമായി. കോളിവുഡിന്റെ ഗ്ലാമറില്‍ അധികനാള്‍ തിളങ്ങി നില്‍ക്കാന്‍ നടിയ്ക്ക് കഴിഞ്ഞില്ല. താമരഭരണിയെന്ന വിജയചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറാന്‍ കഴിഞ്ഞെങ്കിലും പിന്നീട് മികച്ച ഓഫറുകള്‍ തന്നെ തേടിയെത്തിയില്ലെന്ന് നടി സമ്മതിയ്ക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ.

കോളിവുഡില്‍ പരന്ന ഒരു ഗോസിപ്പാണ് തന്നെ വീഴ്ത്തിയതെന്ന് നടി പറയുന്നു. കേരളത്തില്‍ വെച്ച് താന്‍ വിവാഹിതയായെന്നും അഭിനയം നിര്‍ത്തിയെന്നുമൊക്കെയായിരുന്നു ആ ഗോസിപ്പ്. ഇതാണ് അവസരങ്ങള്‍ കുറച്ചതെന്നും നടി പറയുന്നു.

എന്തായാലും ഒരിടവേളയ്ക്ക് ശേഷം മുക്ത തമിഴില്‍ തിരിച്ചെത്തുകയാണ്. എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന സട്ടപ്പടി കുറ്റ്‌റം എന്ന സിനിമയിലാണ് മുക്ത ഇപ്പോള്‍ അഭിനയിക്കുകയാണ്. ഇതിന് പുറമെ പ്രശാന്തിന്റെ പൊന്നാര്‍ ശങ്കര്‍ എന്ന ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ ഐറ്റം നമ്പറിലും മുക്ത പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam