»   » കിംഗില്‍ നിന്നും മംമ്‌തയെ മുറിച്ചു മാറ്റി

കിംഗില്‍ നിന്നും മംമ്‌തയെ മുറിച്ചു മാറ്റി

Posted By:
Subscribe to Filmibeat Malayalam

ഇതിലും വലിയൊരു നാണക്കേട്‌ വരാനില്ല, സിനിമയില്ലെങ്കില്‍ അത്രയേയുള്ളൂവെന്ന്‌ സമാധാനിയ്‌ക്കാം. ഇതതല്ല കഥ. ഏറെ കൊട്ടഘോഷിച്ചഭനിയിച്ച്‌ ഒരു സിനിമയില്‍ അഭിനയിക്കുക. ചിത്രം പുറത്തിറങ്ങുമ്പോള്‍ സിനിമയില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഇല്ലാതിരിയ്‌ക്കുക. ഈയൊരു അനുഭവമാണ്‌ തെന്നിന്ത്യന്‍ താരം മംമ്‌തയ്‌ക്കുണ്ടായിരിക്കുന്നത്‌.

നാഗാര്‍ജ്ജുനയുടെ കിംഗ്‌ എന്ന ചിത്രമാണ്‌ ഈ തെന്നിന്ത്യന്‍ താരത്തെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുന്നത്‌. നാഗാര്‍ജ്ജുന ചിത്രത്തില്‍ ലഭിച്ച അവസരത്തിന്റെ പേരില്‍ മംമ്‌തയ്‌ക്ക്‌ വല്ലാതെ വാര്‍ത്താപ്രധാന്യം ലഭിച്ചിരുന്നു.

കിംഗില്‍ നാഗാര്‍ജ്ജുനയും തൃഷയും തന്നെയായിരുന്നു നായികാനായകന്‍മാര്‍. എന്നാല്‍ തന്റെ വേഷത്തിനും പ്രധാന്യമുണ്ടെന്നാണ്‌ മംമ്‌ത കരുതിയിരുന്നത്‌. അത്‌ ഉറപ്പിയ്‌ക്കുന്ന രീതിയിലായിരുന്നു സിനിമാ ഷൂട്ടിംഗും നടന്നത്‌.

എന്നാല്‍ ചിത്രം തിയറ്ററുകളിലെത്തിയപ്പോള്‍ മംമ്‌തയെ മഷിയിട്ട്‌ നോക്കിയാല്‍ കാണാനില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. താരത്തിന്റെ ഭൂരിഭാഗം രംഗങ്ങളും എഡിറ്റിംഗ്‌ ടേബിളില്‍ വെച്ച്‌ മുറിച്ചു മാറ്റുകയായിരുന്നു.

കിംഗില്‍ ഒരു ജൂനിയര്‍ താരത്തിനുള്ള പ്രധാന്യം പോലുമില്ലെന്ന്‌ സിനിമ പുറത്തിറങ്ങിയപ്പോഴാണ്‌ മംമ്‌തയ്‌ക്ക്‌ മനസ്സിലായത്‌. ഇത്തരമൊരു ഒഴിവാക്കപ്പെടലിനെപ്പറ്റി തന്നോടാരും പറഞ്ഞിരുന്നില്ലെന്നാണ്‌ മംമ്‌ത പറയുന്നത്‌.

സംഭവത്തിന്‌ പിന്നില്‍ തൃഷയുടെ കൈകളുണ്ടോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്‌. എന്തായാലും മേലില്‍ രണ്ട്‌ നായികമാരുള്ള ചിത്രത്തില്‍ അഭിനയിക്കേണ്ടെന്ന തീരുമാനത്തിലാണ്‌ മംമ്‌ത.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam