»   » സാമ്പത്തിക മാന്ദ്യം നയന്‍സിനെയും ബാധിച്ചു!!

സാമ്പത്തിക മാന്ദ്യം നയന്‍സിനെയും ബാധിച്ചു!!

Subscribe to Filmibeat Malayalam
Nayantara
ഒടുവില്‍ നയന്‍സും കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയെന്ന്‌ തോന്നുന്നു. സാമ്പത്തിക മാന്ദ്യം മൂലം അങ്ങ്‌ ഹോളിവുഡ്‌ മുതല്‍ ഇങ്ങേ തലയ്‌ക്കലയ്‌ക്കലെ ബോളിവുഡിലെ വരെ കൊലകൊമ്പന്‍മാര്‍ പ്രതിഫലം കുറച്ചപ്പോഴും ഇതിനൊന്നും തയാറാകാതിരുന്ന താരറാണി ഇപ്പോള്‍ റേറ്റ്‌ കുറച്ചുവെന്നാണ്‌ വാര്‍ത്ത.

ഒരു പടത്തിന്‌ ഒരു കോടി പ്രതിഫലം പറ്റിയിരുന്ന നയന്‍താര 65 ലക്ഷമായാണ്‌ റേറ്റ്‌ കുറച്ചിരിയ്‌ക്കുന്നതത്രേ.
ബില്ലയില്‍ പരമാവധി തുണി കുറച്ച്‌ ബിക്കിനിയിട്ടതോടെയാണ്‌ താരം തന്റെ പ്രതിഫലം കുത്തനെ കൂട്ടിയത്‌. എന്നാല്‍ പുതിയ തെലുങ്ക്‌ ചിത്രമായ ആഞ്‌ജനയേലുവില്‍ അഭിനയിക്കുന്നതിന്‌ 65 ലക്ഷമാണ്‌ നടി വാങ്ങിയിരിക്കുന്നത്‌.

എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യമല്ല, മറിച്ച്‌ തമന്നയും അനുഷ്‌ക്കയും ത്രിഷയുമൊക്കെ കുറഞ്ഞ പ്രതിഫലത്തിന്‌ എന്ത്‌ സാഹസത്തിനും തയാറയപ്പോഴാണ്‌ നയന്‍സ്‌ പിടിവാശി ഉപേക്ഷിച്ചതെന്നും സിനിമയ്‌ക്കുള്ളില്‍ സംസാരമുണ്ട്‌. അതല്ല, ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ്‌ നയന്‍താര പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്‌ച ചെയ്യാന്‍ തയാറായതെന്നും താരത്തോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അതേ സമയം നയന്‍സ്‌ ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയതോടെയാണ്‌ റേറ്റ്‌ കുറച്ചതെന്നും അസൂയക്കാര്‍ പറയുന്നുണ്ട്‌, കുശേലന്‍, സത്യം, ഏകന്‍ എന്നിവയുടെ പരാജയങ്ങളാണ്‌ നയന്‍സിന്റെ മനസ്സുമാറ്റിയത്‌. കോളിവുഡിലെ നിലനില്‌പിന്‌ പ്രതിഫലത്തില്‍ കുറവ്‌ വരുത്താതെ താരത്തിന്‌ കഴിയില്ലായിരുന്നുവെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്തായാലും മാതൃഭാഷയിലേക്കുള്ള മടങ്ങിവരവില്‍ ആദ്യമായി അഭിനയിച്ച ബോഡിഗാര്‍ഡില്‍ ന്യായമായ പ്രതിഫലം മാത്രമാണ്‌ നയന്‍സ്‌ കൈപ്പറ്റിയതെന്നും പറഞ്ഞു കേള്‍ക്കുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam