»   » രക്തചരിത്ര എന്റെ പിഴ: പ്രിയാമണി

രക്തചരിത്ര എന്റെ പിഴ: പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam

എന്തും തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയാണ് പ്രിയമാണി. പലപ്പോഴും ഇത് വിവാദത്തിലെത്താറുമുണ്ട്. എന്നാലിത്തവണ നടിയുടെ കമന്റ് അതിരുകടുന്നുവോ എന്നാണ് സിനിമാക്കാരുടെ സംശയം.

അടുത്തിടെ അഭിനയിച്ച രക്തചരിത്രയെക്കുറിച്ചാണ് നടത്തിയ പ്രിയാമണിയുടെ അഭിപ്രായപ്രകടനമാണ് വിവാദമായത്. സൂര്യ, വിവേക് ഒബ്‌റോയി ടീമിനെ നായകരാക്കി രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രക്തചരിത്രയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത് മണ്ടത്തരമായിപ്പോയെന്നായിരുന്നു പ്രിയയുടെ കമന്റ്.

മൂന്ന് ഭാഷയിലും നിര്‍മിച്ച സിനിമ തകര്‍പ്പന്‍ ഹിറ്റാവുമെന്നായിരുന്നു നടി കരുതിയിരുന്നത്. ഹിന്ദിയിലും തെലുങ്കിലും വലിയ കുഴപ്പമില്ലാതെ ഓടിയെങ്കിലും തമിഴില്‍ സിനിമ തകര്‍ന്ന് തരിപ്പണമായിരുന്നു.

രക്തചരിത്രയിലൂടെ ഇമേജ് കുതിച്ചുയരുമെന്നാണ് താന്‍ കരുതിയതെന്നും എന്നാലതൊന്നും ഉണ്ടായില്ലെന്നും പ്രിയ പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam