»   » റിച്ചയെ ആയുധമാക്കി ചിമ്പുവിന്റെ പ്രതികാരം

റിച്ചയെ ആയുധമാക്കി ചിമ്പുവിന്റെ പ്രതികാരം

Posted By:
Subscribe to Filmibeat Malayalam
Simbu with Richa
അല്‍പസ്വല്‍പം വില്ലത്തരങ്ങളുള്ള നായകനാണ് ചിലമ്പരശനെന്ന ചിമ്പുവെന്ന് ചലച്ചിത്രലോകത്തുള്ളവര്‍ക്കെല്ലാ്മറിയാം. സിനിമയിലും ജീവിതത്തിലും പലപ്പോഴും ചിമ്പുവിനൊപ്പം വിവാദങ്ങളുണ്ട്. നയന്‍താര തമിഴകത്ത് അരങ്ങേറ്റം നടത്തിയതിന് പിന്നാലെ ചിമ്പുവിനെ പ്രണയിച്ചതും വിവാദത്തിലകപ്പെട്ടതുമെല്ലാം മലയാളികള്‍ക്കും നന്നായിട്ടറിയാം.

ഇപ്പോള്‍ ചിമ്പു മറ്റൊരു വേലയ്ക്ക് ഒരുങ്ങുകയാണെന്നാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത. മോഡലിങ്ങില്‍ നിന്നും സിനിമയിലെത്തിയ ബംഗാളി റിച്ചാ ഗംഗോപാദ്ധ്യായയെ വച്ചാണത്രേ ചിമ്പു ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. ജീവയാണ് ചിമ്പുവിന്റെ ലക്ഷ്യം, ഒന്നുരണ്ടുചിത്രങ്ങളുടെ കാര്യത്തില്‍ തനിക്ക് പണി തന്ന ജീവയെ ഒതുക്കുകയാണത്രേ ചിമ്പുവിന്റെ ലക്ഷ്യം.

ചിമ്പുവിന്റെ പുതിയ ചിത്രമായ 'ഒസ്തി'യില്‍ നായികാ വേഷത്തിലെത്തുന്നത് റിച്ചയാണ്. 'മയക്കം എന്ന'എന്ന ധനുഷ് ചിത്രത്തിലും ജീവയുടെ പുതിയ ചിത്രത്തിലും അഭിനയിക്കാമെന്ന് റിച്ച സമ്മതം മൂളിയിരുന്നു.

എന്നാല്‍, ജീവയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതമില്ല എന്നാണ് ഇപ്പോള്‍ റിച്ച പറയുന്നത്.
റിച്ചയുടെ നിലപാടുമാറ്റത്തിനു പിന്നില്‍ ചിമ്പുവിന്റെ വേലയാണന്നാണ് കോടമ്പക്കത്തെ സംസാരം. സ്വന്തം നായികമാരെയെല്ലാം കുറേക്കാലം തന്റെ വരുതിയില്‍ നിറുത്തുക എന്നത് ചിമ്പു പതിവാക്കുകയാണെന്നും ചിമ്പുവിന്റെ അച്ഛന്‍ പോലും ഇതില്‍ വിശ്വസിക്കുന്നുണ്ടത്രേ.

എന്നാല്‍ ജീവയോടുള്ള പ്രതികാരത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ജീവയുടെ കോയെന്ന ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യം ഈ വേഷം ചിമ്പുവിനായിരുന്നു ലഭിച്ചത്. എന്നാല്‍ നായികയെ മാറ്റണമെന്ന് ചിമ്പു ആവശ്യപ്പെട്ടപ്പോള്‍ സംവിധായകന്‍ ചിമ്പുവിനെ മാറ്റി ജീവയെ നായകനാക്കുകയായിരുന്നു.

തനിയ്ക്കുവെച്ച വേഷം ഏറ്റെടുത്ത് അതിലൂടെ സൂപ്പര്‍നായകനായി മാറിയ ജീവയോട് പകരം വീട്ടാനാണത്ര ഇതിന്റെ നാണക്കേട് മാറ്റാനാണത്രേ റിച്ച സുന്ദരിയെ കരുവാക്കി ചിമ്പു പകരം വീട്ടുന്നത്.


English summary
The enmity between actors Simbu and Jiiva appears to be heading for a clash. As a result of the enmity between them for ‘hijacking’ his film, Simbu is said to have told Richa Gangopadhyaya, the heroine in his upcoming film Osthi, not to pair up opposite Jiiva in any film in future,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam