»   » പ്രണയം മീരക്കിപ്പോള്‍ ചതുര്‍ത്ഥി

പ്രണയം മീരക്കിപ്പോള്‍ ചതുര്‍ത്ഥി

Subscribe to Filmibeat Malayalam
Meera Jasmine
കൊട്ടിഘോഷിച്ച മറ്റൊരു പ്രണയവും തകര്‍ന്നു കഴിഞ്ഞു. മാധ്യമങ്ങള്‍ തകര്‍ത്താഘോഷിച്ച തെന്നിന്ത്യന്‍ താരം മീരയും മാന്റലിന്‍ വിദഗ്‌ധന്‍ രാജേഷുമായി ഉണ്ടായിരുന്ന പ്രണയം ഇന്ന്‌ വെറുമൊരു പഴങ്കഥ മാത്രം. ഇതേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ പോലും മീരയ്‌ക്കിപ്പോള്‍ ചതുര്‍ത്ഥിയാണ്‌.

അടുത്തിടെ ബാംഗ്ലൂരില്‍ നടന്ന പുതിയ കന്നഡ ചിത്രത്തിന്റെ പബ്ലിസിറ്റിയുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രസ്‌ മീറ്റില്‍ പഴയ ബന്ധത്തെക്കുറിച്ച്‌ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ അവര്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോവുകയാണ്‌ ചെയ്‌തത്‌. തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച്‌ ചോദിയ്‌ക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ എന്തധികാരമെന്നായിരുന്നു മീരയുടെ മറുചോദ്യം.

പ്രണയം കത്തി നിന്നിരുന്ന കാലത്ത്‌ ഇതിന്റെ വിശേഷങ്ങള്‍ പത്രങ്ങളോടും മാസികകളോടും വിളമ്പാന്‍ അത്യുത്സാഹം കാണിച്ചിരുന്ന താരത്തിന്റെ മാറിയ മുഖം അവിടെയെത്തിയവരെയാകെ അതിശയപ്പെടുത്തിയത്രേ. പ്രസ്‌ മീറ്റ്‌ തുടങ്ങുന്നതിന്‌ മുമ്പെ രാജേഷുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാവരുതെന്ന്‌ സിനിമാ നിര്‍മാതാവിനോടും സംവിധായകനോടും മീര കര്‍ശനമായി പറഞ്ഞിരുന്നുവെന്നും വാര്‍ത്തകളുണ്ട്.


ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം


തകര്‍ന്ന പ്രണയകഥയിലെ നായകന്‍ രാജേഷിനോട്‌ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ. "അതെല്ലാം കഴിഞ്ഞ കഥ, അതെക്കുറിച്ച്‌ വീണ്ടുമോര്‍പ്പിയ്‌ക്കുന്നത്‌ എന്നെ വേദനിപ്പിയ്‌ക്കുന്നു. എന്തൊക്കെയോ സംഭവിച്ചു വന്ന വേഗത്തില്‍ അത്‌ അസ്‌തമിയ്‌ക്കുകയും ചെയ്‌തു. ആഗ്രഹിയ്‌ക്കുന്നതെല്ലാം നടക്കാറില്ലല്ലോ" ഒരു നിരാശ കാമുകന്റെ വാക്കുകള്‍ തന്നെയല്ലേ ഇത്‌?

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam