»   » നീതു മഴയത്ത് മതിമറന്നാടും

നീതു മഴയത്ത് മതിമറന്നാടും

Posted By:
Subscribe to Filmibeat Malayalam
Neetu Chandra
മഴക്കാലം മുംബൈ നിവാസികളെ സംബന്ധിച്ചിടത്തോളം പേടിസ്വപ്നമാണ്. മഴ കനക്കുന്നത് അവരെ ഭീതിയിലാഴ്ത്തും. എന്നാല്‍ ബിടൗണിലെ സൂപ്പര്‍ ഹോട്ടി നീതു ചന്ദ്രയ്ക്ക് മഴയെന്നാല്‍ ജീവനാണ്. മഴയത്ത് മതിമറന്നാടുകയാണ് താരത്തിന്റെ പ്രിയ വിനോദമത്രേ.

മഴക്കാലത്തെ നീണ്ട യാത്രകള്‍ ചെയ്യുന്നത് നീതുവിന് ഇഷ്ടമല്ല. അത് വല്ലാതെ മുഷിച്ചിലുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മഴയത്ത് വീടിന്റെ ബാല്‍ക്കണിയില്‍ ചെന്ന് നൃത്തം ചെയ്യുന്നത് എനിയ്‌ക്കേറെ ഇഷ്ടമാണമാണ്. -നീതു പറയുന്നു.

മുംബൈ ലോക്കഡ് വാലയിലുള്ള അപ്പാര്‍ട്ടമെന്റിന്റെ പതിനാലാംനിലയിലുള്ള വീടിന്റെ ബാല്‍ക്കണിയിലാണ് നീതുവിന്റെ മഴനൃത്തം അരങ്ങേറുന്നത്. മാനത്ത് മഴക്കാറ് കാണുന്പോള്‍ മതിമറന്നാടുന്ന മയിലിനെ പോലെ എല്ലാ മറന്ന് നൃത്തം ചെയ്യുന്ന നീതുവിനെ കാണണമെന്ന് ആഗ്രഹിച്ചാല്‍ അതുനടപ്പില്ല.

നീതു താമസിയ്ക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്തൊന്നും വലിയ കെട്ടിടങ്ങളില്ല. അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കിലോമീറ്ററുകളോളം കണ്ടല്‍ക്കാടും മറ്റുമാണ്. ഒരു ബൈനോക്കുലര്‍ ഉണ്ടായാലും കാര്യം നടക്കില്ലെന്ന് ചുരുക്കം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam