»   » പൂനത്തെ പ്രഭുവും വിശാലും ഒതുക്കി?

പൂനത്തെ പ്രഭുവും വിശാലും ഒതുക്കി?

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Poonam Kaur
  വിശാല്‍ നായകനായ വെടിയില്‍ അഭിനയിക്കാനെത്തുമ്പോള്‍ കോളിവുഡില്‍ ഉയരങ്ങള്‍ കീഴടക്കാമെന്ന മോഹത്തിലായിരുന്നു നടി പൂനം കൗര്‍. ഈ സിനിമ തന്റെ തലവര മാറ്റിവരയ്ക്കപ്പെടുമെന്നും നടി സ്വപ്‌നം കണ്ടു. എന്നാലിതെല്ലാം തകര്‍ന്നു തരിപ്പണമായെന്ന് പറയുന്നത് ഇപ്പോള്‍ പൂനം തന്നെയാണ്.

  ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവയും നായകന്‍ വിശാലുമാണ് ഇതിന് പിന്നിലെന്നും പൂനം കൗര്‍ പരിഭവത്തോടെ കുറ്റപ്പെടുത്തുന്നു. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ശൗര്യത്തിന്റെ റീമേക്കാണ് വെടി. ശൗര്യത്തില്‍ ചെയ്ത റോള്‍ ആവര്‍ത്തിയ്ക്കാന്‍ താത്പര്യമില്ലായിരുന്നെങ്കിലും പ്രഭുദേവ ആവശ്യപ്പെട്ടതോടെ നടി ഇതിന് വഴങ്ങുകയായിരുന്നു. ചിത്രത്തില്‍ സമീര റെഡ്ഡിയാണ് നായികയെങ്കിലും പൂനത്തിന്റെ കഥാപാത്രത്തിന് കാര്യമായ പ്രധാന്യം നല്‍കാമെന്ന് വിശാലും ഉറപ്പുനല്‍കിയിരുന്നതായി പൂനം പറയുന്നു.

  എന്നാല്‍ പടം പുറത്തിറങ്ങിയതോടെയാണ് താന്‍ ഒതുക്കപ്പെട്ട കാര്യം പൂനത്തിന് മനസ്സിലായത്. ഇത് മാത്രമല്ല വെടിയുടെ പരസ്യപ്രചാരണപരിപാടികളില്‍ നിന്നും സിനിമയുടെ അണിയറക്കാര്‍ നടിയെ അകറ്റിനിര്‍ത്തുകയാണ്.

  സിനിമയുടെ പരസ്യപ്രചാരണത്തിനായി മുംബൈയില്‍ നിന്നും പൂനം കൗര്‍ ചെന്നൈയിലെത്തിയെങ്കിലും ഇവരെ ഉള്‍പ്പെടുത്താതെ പ്രഭുദേവയും വിശാലും പ്രമോഷന്‍ പരിപാടികള്‍ നടത്തുകയായിരുന്നുവത്രേ. സിനിമയുടെ പോസ്റ്ററില്‍ പോലും തന്നെ ഒഴിവാക്കിയെന്ന് പൂനം ആരോപിയ്ക്കുമ്പോള്‍ കാര്യമായ എന്തോ തകരാര്‍ എവിടെയോ സംഭവിച്ചിട്ടുണ്ടെന്ന് ഊഹിയ്ക്കാം.

  English summary
  Poonam Kaur has been dreaming to have a strong foothold in the Tamil film industry. She was hoping that her recent release Vedi could be the movie, which could change her fate. But sadly the makers of the film have not promoted her nor they have given her deserved respect for her character. This has irked the actress

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more