»   » ഷാഹിദിന്റെ ആദ്യപ്രണയം അധ്യാപികയോട് !!

ഷാഹിദിന്റെ ആദ്യപ്രണയം അധ്യാപികയോട് !!

Posted By: Staff
Subscribe to Filmibeat Malayalam
Shahid
പ്രണയത്തിന്റെ കാര്യത്തില്‍ റൊമാന്റിക് ഹീറോ ഷാഹിദ് കപൂര്‍ ഒട്ടും പിന്നിലല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കരീനയുമൊത്തം നാലുവര്‍ഷത്തോളം പ്രണയം പങ്കുവച്ച് പിരിഞ്ഞിട്ടും ഷാഹിദ് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ സാന്നിധ്യമായിരുന്നു.

ഇപ്പോള്‍ ഷാഹിദിന് പ്രണയമുണ്ടോ എന്ന കാര്യം വ്യക്തമല്ലെങ്കിലും വളരെച്ചെറുപ്പത്തിലേ തന്നില്‍ പ്രണയമുണ്ടായിരുന്നുവെന്നകാര്യം ബോളിവുഡിന്റെ ഈ പ്രണയഭാജനം വ്യക്തമാക്കിക്കഴിഞ്ഞു.

തന്റെ ആദ്യപ്രണയത്തെക്കുറിച്ച് ഷാഹിദ് ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഷാഹിദ് ആദ്യം പ്രണയിച്ചത് ആരെയായിരുന്നുവെന്നല്ലേ സ്വന്തം അധ്യാപികമാരെത്തന്നെ. ദില്ലി ബീക്കണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായുള്ള സംഭാഷണത്തിനിടെയാണ് ഷാഹിദ് തന്റെ ആദ്യ പ്രണയങ്ങളെക്കുറിച്ച് പറഞ്ഞത്.

ഇവിടെയാണ് ഷാഹിദ് നാലാം ക്ലാസ് വരെ പഠിച്ചത്. ഷാഹിദിന്റെ കുട്ടിക്കാലത്തെക്കുറിച്ച് ചോദിച്ച കുട്ടികള്‍ ഇടയ്ക്കുവച്ച് ഇഷ്ടപ്പെട്ട അധ്യാപകരെക്കുറിച്ചും ആരോടെങ്കിലും പ്രണയം തോന്നിയിരുന്നോ എന്നും ചോദിച്ചു.

ഉടന്‍ വന്നു താരത്തിന്റെ ഉത്തരം, ഉണ്ടായിരുന്നു ഒട്ടേറെ അധ്യാപികമാരോട് പ്രണയം തോന്നിയിരുന്നു. തന്റെ ഈ നിഗൂഡപ്രണയം പല അധ്യാപികമാര്‍ക്കും അറിയാമായിരുന്നു. അന്നും ഒരു യുവാവിന്റെ മനസ്സോടെ എനിക്ക് പ്രണയിക്കാന്‍ കഴിഞ്ഞിരുന്നു- ഷാഹിദ് പറഞ്ഞു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയോടും തനിക്കിങ്ങനെ പ്രണയം തോന്നിയതായി താരം പറഞ്ഞു. ഈ വിദ്യാര്‍ത്ഥിനി പഠിക്കുന്ന അതേ ട്യൂഷന്‍ സെന്ററില്‍ അവളെക്കാണാന്‍ വേണ്ടിമാത്രമായി താന്‍ പോയിരുന്നുവെന്നും ഷാഹിദ് വെളിപ്പെടുത്തി. എന്നാല്‍ ഈ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന ഷാഹിദിന്റെ വാചകം വിദ്യാര്‍ത്ഥികളില്‍ ചിരി പടര്‍ത്തി.

പാഠ്ശാല എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഷാഹിദ് സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തുന്നത്, മിക്കയിടത്തും വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം നൃത്തം വരെ അവതരിപ്പിച്ചാണ് ഷാഹിദ് തിരിച്ചുപോകുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam