»   » മനീഷയുടെ ഊരുചുറ്റല്‍; ഭര്‍ത്താവിന് കലിപ്പ്

മനീഷയുടെ ഊരുചുറ്റല്‍; ഭര്‍ത്താവിന് കലിപ്പ്

Posted By:
Subscribe to Filmibeat Malayalam
Manisha Koirala
ബോളിവുഡ് സുന്ദരി മനീഷ കൊയ്‌രാളയുടെ ദാമ്പത്യ ജീവിതത്തില്‍ വീണ്ടും അപസ്വരങ്ങള്‍. ഭര്‍ത്താവ് സാമ്രാട്ടുമായുള്ള അകല്‍ച്ച ട്വിറ്ററിലൂടെ മനീഷ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പിന്നീട് ഇത് തിരുത്തിയെങ്കിലും എന്തെക്കെയോ കുഴപ്പങ്ങളുണ്ടെന്ന കാര്യം അന്നേ വ്യക്തമായിരുന്നു.

ഭര്‍ത്താവിന്റെ കൂട്ടുകുടുംബ സെറ്റപ്പാണ് നടിയ്ക്ക് താത്പര്യമില്ലാത്തതെന്നും ഇടയ്ക്ക് വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ വീട്ടില്‍ പോകാതെ നാടു ചുറ്റി നടക്കുകയാണേ്രത മനീഷയുടെ പണി.

മലയാള ചിത്രമായ ഇലക്ട്രയുടെ ഫിലിം ഫെസ്റ്റിവെല്‍ പ്രമോഷനെന്നും പറഞ്ഞ് രണ്ട് മാസം വീട്ടില്‍ നിന്നും ഇറങ്ങിയ നടി ഇതുവരെ നേപ്പാളിലേക്ക് തിരിച്ചുപോയിട്ടില്ല. സംവിധാനത്തിലൂടെ സിനിമയിലൂടെ കൂടുതല്‍ സജീവമാകാനാണ് തന്റ തീരുമാനമെന്നും മനീഷ ഇതിനിടെ വ്യക്തമാക്കി. താന്‍ ഇനിയധികം ഭര്‍തൃവീട്ടില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ഇതിലൂടെ നടി നല്‍കുന്നത്.

മനീഷയുടെ നീണ്ട യാത്രകള്‍ സാമ്രാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മനീഷ തനിയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവിടണമെന്നാണ് സാമ്രാട്ട് ആവശ്യപ്പെടുന്നതത്രേ. എന്തായാലും ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam