»   » 40 ലക്ഷം പ്രതിഫലം വാങ്ങിയില്ലെന്ന്‌ പ്രിയാമണി

40 ലക്ഷം പ്രതിഫലം വാങ്ങിയില്ലെന്ന്‌ പ്രിയാമണി

Posted By:
Subscribe to Filmibeat Malayalam
Priyamani
കന്നഡയിലെ സൂപ്പര്‍ താരം ഗണേഷ്‌ നായകനാവുന്ന ചിത്രത്തിലെ അഭിനയത്തിന്‌ നാല്‍പത്‌ ലക്ഷം പ്രതിഫലം വാങ്ങിയിട്ടില്ലെന്ന്‌ പ്രിയാമണി. ഇത്‌ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശുദ്ധനുണയാണെന്നും തെന്നിന്ത്യന്‍ ബ്യൂട്ടി പറയുന്നു.

ഗണേഷിനെ നായകനാവുന്ന ഇനിയും പേരിടാത്ത ചിത്രത്തില്‍ നാല്‍പത്‌ ലക്ഷത്തിന്റെ വമ്പന്‍ പ്രതിഫലമാണ്‌ പ്രിയാമണി വാങ്ങുന്നതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടിയുടെ താമസച്ചെലവും കാരവാന്റെ ചെലവുമുള്‍പ്പെടെയാണിതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ്‌ പ്രിയാമണി പറയുന്നത്‌. സാധാരണ വാങ്ങുന്ന അതേ പ്രതിഫലം തന്നെയാണ്‌ ഈ ചിത്രത്തിനും വാങ്ങിയത്‌. ഇതേക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ നിര്‍മാതാവ്‌ എതിരൊന്നും പറഞ്ഞില്ല. എന്തായാലും ആ തുക അത്ര വലുതൊന്നുമല്ല പ്രിയാമണി വ്യക്തമാക്കി.

ഈ വമ്പന്‍ പ്രതിഫലത്തോടെ പ്രിയാമണി കന്നഡയിലെ ഏറ്റവും വില പിടിച്ച താരമായെന്നും കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്‌ പ്രിയയുടെ പ്രതികരണം ഇങ്ങനെ-മറ്റു നടിമാരുടെ പ്രതിഫലം എത്രയാണെന്ന്‌ എനിയ്‌ക്കറിയില്ല. ‌അത്‌ കൊണ്ട്‌ ഏറ്റവും വില പിടിച്ച താരമാണ്‌ ഞാനെന്ന്‌ പറയാനും കഴിയില്ല.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

എന്തായാലും കഴിഞ്ഞവര്‍ഷത്തെ ദേശീയ പുരസ്‌ക്കാരത്തോടെ തന്റെ പ്രതിഫലം ഉയര്‍ന്നിട്ടുള്ള കാര്യം പ്രിയ നിഷേധിച്ചിട്ടില്ല. അവാര്‍ഡുകള്‍ പ്രതിഫലത്തെ സ്വാധീനിയ്‌ക്കുമെന്നാണ്‌ താരം പറയുന്നത്‌. മണിരത്‌നം സംവിധാനം ചെയ്യുന്ന രാവണയാണ്‌ പ്രിയ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന മറ്റൊരു ചിത്രം. രാവണയിലൂടെ ബോളിവുഡിന്റെ വാതിലുകള്‍ തനിയ്‌ക്ക്‌ മുമ്പില്‍ തുറക്കുമെന്നാണ്‌ പ്രിയാമണി കരുതുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam