»   »  മലയാളത്തില്‍ സിനിമയെടുക്കാന്‍ മോഹം: സോഹന്‍

മലയാളത്തില്‍ സിനിമയെടുക്കാന്‍ മോഹം: സോഹന്‍

Posted By:
Subscribe to Filmibeat Malayalam
Sohan Roy
കൊച്ചി: ഡാം 999 എന്ന തന്റെ ആദ്യ ഹോളിവുഡ് സിനിമയിലൂടെ തന്നെ വിവാദനായകനായി മാറിയ സംവിധായകന്‍ സോഹന്‍ റോയ്ക്ക് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ മോഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോഹന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളത്തില്‍ ഒരു ചിത്രം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. സംവിധായകന്‍ കമലുമായി നല്ല ബന്ധമാണ് ഉള്ളത്. മറ്റ് ചില സംവിധായകരുമായും ബന്ധം സ്ഥാപിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും സോഹന്‍ പറഞ്ഞു.

ഡാം തകരുന്ന ചിത്രം നിര്‍മ്മിച്ചത് ഒരു സംസ്ഥാനത്തിനും എതിരായല്ലെന്ന് സോഹന്‍ പറയുന്നു. കേരളത്തിന് അനുകൂലമായോ പ്രതികൂലമായോ ഒന്നും തന്നെ തന്റെ ചിത്രത്തിലില്ല.

ടൈറ്റാനിക് പോലൊരു ചിത്രം നിര്‍മ്മിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. അതുകൊണ്ടു തന്നെയാണ് തന്റെ ചിത്രത്തിലും പ്രണയത്തിന് പ്രാധാന്യം നല്‍കിയത്. മുല്ലപ്പെരിയാറും ഭൂചലനവും ചിത്രം നിര്‍മ്മിയ്ക്കാനായി തനിയ്്ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു നല്‍കിയെന്നും സോഹന്‍ പറഞ്ഞു.

English summary
Sohan Roy, director of Dam 999, wish to movie in malayalam.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam