»   » അഞ്ജാന അഞ്ജാനി പൊളിപടമെന്ന് മന്ദിര

അഞ്ജാന അഞ്ജാനി പൊളിപടമെന്ന് മന്ദിര

Posted By:
Subscribe to Filmibeat Malayalam
Mandira Bedi
സാധാരണ ചലച്ചിത്ര ലോകവുമായി ബന്ധമുള്ളവരും പ്രശസ്തരും ഒന്നും പുതുതായി ഇറങ്ങിയ ഒരു സിനിമയെക്കുറിച്ച് മോശപ്പെട്ട അഭിപ്രായം പറയില്ല. അഭിപ്രായം പറയാതിരുന്നാലും പറഞ്ഞ് നാറ്റിയ്ക്കണ്ടെന്ന് വിചാരിയ്ക്കുകയാണ് പതിവ്.

എന്നാല്‍ അതില്‍ നിന്ന് വിഭിന്നമാണ് മന്ദിര ബേഡി. തന്റെ അഭിപ്രായം തുറന്ന് പറയും. ഈയിടെ ഇറങ്ങിയ അഞ്ജാന അഞ്ജാനി എന്ന ഹിന്ദി ചിത്രത്തെക്കുറിച്ച് മന്ദിര ട്വിറ്ററില്‍ രേഖപ്പെടുത്തിയ അഭിപ്രായം കണ്ടാല്‍ പിന്നെ ആരും ആ ചിത്രം കാണാന്‍ പോവില്ല. എന്നാല്‍ നായക നടനായ റണ്‍ബീര്‍ കപൂറിന്റെ അഭിനയം നന്നായെന്നും മന്ദിര പറയുന്നു. അത് പറയുമ്പോഴും മന്ദിര ഒരു വെളിപ്പെടുത്തല്‍ നടത്തുന്നു. തനിയ്ക്ക് രണ്‍ബീറിനെ വളരെ ഇഷ്ടമാണ്, അതുകൊണ്ട് ഈ അഭിപ്രായം പക്ഷപാത പരമായേയ്ക്കും. ഇതാണ് ആ വെളിപ്പെടുത്തല്‍.

മന്ദിര ട്വിറ്ററില്‍ എഴുതിയത് ഇതാണ്.

“From boring to bizarre. From draggy to delusional.. AA: Awfully Agonizing… Even popcorn and samosa didn't save the day.." she shared via Twitter.

“I like Ranbir. So I am biased a little on his performance. But the movie… well.. Hmm.. the less said the better,"

ചലച്ചിത്രത്തിന്റെയും പ്രശസ്തിയുടേയും ലോകത്ത് നില്‍ക്കുകയും സത്യസന്ധമായി അഭിപ്രായം പറയുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അങ്ങനെയും മന്ദിര വ്യത്യസ്ഥയാവുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam