»   » നയന്‍സിന്റെ രഹസ്യവിവാഹം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്

നയന്‍സിന്റെ രഹസ്യവിവാഹം കഴിഞ്ഞെന്ന് റിപ്പോര്‍ട്ട്

Subscribe to Filmibeat Malayalam
Nayantara-Prabhudeva
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര രഹസ്യ വിവാഹം കഴിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. കൊറിയോഗ്രാഫറായി സിനിമയിലെത്തി നടനും സംവിധായകനുമായി ഉയര്‍ന്ന പ്രഭുദവേയെ നയന്‍സ്‌ ഹൈദ്രബാദില്‍ വെച്ച്‌ രഹസ്യവിവാഹം കഴിച്ചുവെന്ന്‌ ചില തമിഴ്‌ പ്രസിദ്ധീകരണങ്ങളും തെലുങ്ക്‌ വെബ്‌ സൈറ്റുകളുമാണ്‌ വാര്‍ത്ത നല്‌കിയിരിക്കുന്നത്‌.

ഇതേക്കുറിച്ച്‌ പ്രതികരിയ്‌ക്കാന്‍ പ്രഭുദേവ തയാറായിട്ടില്ല. എന്നാല്‍ വിവാഹ വാര്‍ത്ത നയന്‍സ്‌ ശക്തമായി നിഷേധിച്ചിട്ടുണ്ട്‌. തന്റെ വിവാഹം മാധ്യമങ്ങളെ അറിയിക്കുമെന്നും രഹസ്യ വിവാഹത്തിലേര്‍പ്പെടേണ്ട യാതൊരു കാര്യവും തനിയ്‌ക്കില്ലെന്നുമാണ്‌ ഗോസിപ്പുകളുടെ ഉറ്റ തോഴിയായ ഈ താരം പറയുന്നത്‌.

വിജയ്‌-നയന്‍സ്‌ ടീമിനെ കേന്ദ്രമാക്കി പ്രഭുദേവ സംവിധാനം വില്ലിന്റെ സെറ്റില്‍ വെച്ച്‌ ഇരുവരും അടുത്തിടപഴകിയതോടെയാണ്‌ പുതിയ ഗോസിപ്പുകള്‍ പിറന്നത്‌. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരെയും ബന്ധപ്പെടുത്തി ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഷൂട്ടിംഗിനിടെ ഇരുവരും ഒരേ ഹോട്ടലിലാണ്‌ താമസിച്ചിരുന്നതെന്ന അഭ്യൂഹങ്ങള്‍ കോടമ്പാക്കത്ത്‌ പരന്നപ്പോള്‍ ഇതെല്ലാം തന്റെ സ്വകാര്യ വിഷയങ്ങളാണെന്നും ഇതെക്കുറിച്ച്‌ പറയാന്‍ താത്‌പര്യമില്ലെന്നുമായിരുന്നു പ്രഭുദവേയുടെ പ്രതികരണം.

വില്ലിന്‌ ശേഷം നയന്‍സ്‌ അഭിനയിച്ച ബോഡിഗാര്‍ഡിന്റെ കൊറിയോഗ്രാഫിയ്‌്‌ക്ക്‌ വേണ്ടി പ്രഭുദേവ മലയാളത്തിലെത്തിയതും വാര്‍ത്തയായിരുന്നു. നയന്‍സിന്റെ നിര്‍ബന്ധപ്രകാരമാണ്‌ പ്രഭുദേവ വന്നതെന്ന വാര്‍ത്തകള്‍ ഇരുവരും തമ്മിലുള്ള ഗോസിപ്പുകള്‍ക്ക്‌ ബലം പകര്‍ന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇരുവരും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നിരിയ്‌ക്കുന്നത്‌.

വാര്‍ത്തകളിലെ നായകനായ പ്രഭുദേവയും ഗോസിപ്പു കോളങ്ങളിലെ സ്ഥിരംസാന്നിധ്യമാണ്‌. ഇതിന്‌ മുമ്പ്‌ ഒട്ടേറെ നടിമാരുമായി ബന്ധപ്പെടുത്തി പ്രഭുദേവയുടെ പേര്‌ പറഞ്ഞുകേട്ടിരുന്നു. ഇടക്കാലത്ത്‌ തെന്നിന്ത്യന്‍ താരം മീനയെ വിവാഹം കഴിച്ചുവെന്ന്‌ വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

തന്റെ നൃത്തസംഘത്തിലുണ്ടായിരുന്ന റംലത്ത്‌ എന്ന പെണ്‍കുട്ടിയെയാണ്‌ പ്രഭുദേവ വിവാഹം കഴിച്ചിരുന്നത്‌. വിവാഹം കഴിഞ്ഞ്‌ പത്ത്‌ വര്‍ഷത്തിന്‌ ശേഷം 1996ലാണ്‌ പ്രഭുദേവ ഇക്കാര്യം പരസ്യമാക്കിയത്‌. ഈ ബന്ധത്തില്‍ ഇവര്‍ക്ക്‌ മൂന്നു കുട്ടികളുണ്ട്‌. ഇതില്‍ ഒരു കുട്ടി വില്ലുവിന്റെ ഷൂട്ടിംഗിനിടെ ക്യാന്‍സര്‍ ബാധിച്ച്‌ മരിച്ചിരുന്നു.

നയന്‍സുമായുള്ള വിവാഹത്തിന്‌ പ്രഭുദേവയുടെ പിതാവിന്‌ സമ്മതമാണെന്നും എന്നാല്‍ ആദ്യഭാര്യയെ ഒഴിവാക്കണമെന്ന നിബന്ധന മാത്രമേ അദ്ദേഹത്തിനുള്ളുവെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam