»   » കാജലിന്റെ ടോപ്‍ലെസ് ചിത്രം വ്യാജം

കാജലിന്റെ ടോപ്‍ലെസ് ചിത്രം വ്യാജം

Posted By:
Subscribe to Filmibeat Malayalam
Kajal Agarwal fake topless pic
മേല്‍വസ്ത്രമില്ലാതെ കാജല്‍ അഗര്‍വാളിന്റെ ചിത്രം വാരികയുടെ മുഖചിത്രമായപ്പോള്‍ ഞെട്ടിയത് ആരാധകരാണ്. തെന്നിന്ത്യയില്‍ ഗ്ലാമര്‍ താരമായി തുടരുമ്പോഴും കാജല്‍ ചെയ്തത് ലേശം കടന്ന കൈയ്യായി പോയില്ലേയെന്നായിരുന്നു അവരുടെ സംശയം. എന്നാല്‍ ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിലെ കാജല്‍ അഗര്‍വാളിന്റെ ടോപ് ലെസ് ചിത്രം കണ്ട് ഞെട്ടിയ മറ്റൊരു നടിയും കൂടിയുമുണ്ട്. വേറാരുമല്ല സാക്ഷല്‍ കാജല്‍ തന്നെ!!.

ഇക്കാര്യം പറയുന്നത് കാജലിന്റെ സഹോദരിയും നടിയുമായ നിഷ അഗര്‍വാളാണ്. മാഗസിന്റെ കവര്‍പേജിന് വേണ്ടി കാജല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു മോര്‍ഫിങ് ചിത്രം അവര്‍ ഉപയോഗിക്കുമെന്ന് കാജല്‍ കരുതിയിരുന്നില്ലെന്നും നിഷ പറയുന്നു.

ഏതോ ഒരു ടോപ് ലെസ് മോഡലിന്റെ ചിത്രത്തിന് മേല്‍ കാജലിന്റെ മുഖം മോര്‍ഫിങിലൂടെ ചേര്‍ക്കുകയായിരുന്നുവെന്നാണ് നിഷ ആരോപിയ്്ക്കുന്നത്. എന്തായാലും കാജലിന്റേതെന്ന പേരില്‍ പുറത്തുവന്ന അര്‍ദ്ധനഗ്നചിത്രം നടിയ്ക്ക് വരുത്തിവെച്ച് ചില്ലറ മാനക്കേടൊന്നുമല്ല. നടിയുടെ കുടുംബാംഗങ്ങളും ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിച്ചതില്‍ അസ്വസ്ഥരാണ്.

തന്റെ വ്യാജചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാരികയ്‌ക്കെതിരെ കാജല്‍ അഗര്‍വാള്‍ നിയമപരമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ നഷ്ടപരിഹാരവും മാപ്പപേക്ഷയുമാവും നടിയും കുടുംബവും ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.

മോര്‍ഫിങിന്റെ പുതിയ ഇര മാത്രമാണ് കാജലെന്നതാണ് സത്യം. വിദ്യ ബാലന്‍, സേനാക്ഷി സിന്‍ഹ, അസിന്‍ തുടങ്ങിയവരുടെയെല്ലാം വ്യാജചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാണ് കാജല്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്നായിരുന്നു ബി ടൗണിലെ സംസാരം.

English summary
FHM, a Mumbai-based men’s magazine has morphed her picture as a topless girl to gain some “cheap publicity” by stooping to the lowest practices of yellow journalism. Kajal who arrived in B-town with the smashing success of Singham, had done a photo shoot for the magazine, but her fabricated topless picture was published on the cover, thereby tarnishing her image

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam