»   » സായി കുമാറും ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?

സായി കുമാറും ബിന്ദു പണിക്കരും ഹൗസ്‌ബോട്ടില്‍?

Posted By:
Subscribe to Filmibeat Malayalam
Sai Kumar and Bindu
വിവാഹമോചനത്തിനായി കോടതിയെസമീപിച്ച നടന്‍ സായി കുമാറും ബിന്ദുപണിക്കരും കൂടി ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ കറങ്ങിയെന്ന് റിപ്പോര്‍ട്ട്. മൂന്നു മണിക്കൂറോളം ഇവര്‍ ആലപ്പുഴയില്‍ ഒരു ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്.

സായി കുമാര്‍ വിവാഹമോചനത്തിനായി അപേക്ഷ നല്‍കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നില്‍ നടി ബിന്ദുപണിക്കരുമായുള്ള ബന്ധമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തായാലും ഇപ്പോള്‍ സായിയുടെ അപേക്ഷ കോടതിയുട പരിഗണനയിലാണ്. ഇതിനിടെ ബിന്ദുപണിക്കരും സായി കുമാറും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സായ്കുമാറിന്റെ ഭാര്യ പ്രസന്നകുമാരി പരാതി നല്‍കുകയുംചെയ്തിരുന്നു.

ഇപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെയാണ് ഇവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടുവെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നത്.

കൊട്ടാരക്കര കുടുംബകോടതിയില്‍ സായി കുമാര്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് ഇവരുടെ കുടുംബപ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് സായ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉന്നയിച്ചത്.

സായി കുമാറിന്റേതും  പ്രസന്നകുമാരിയുടെതും പ്രണവിവാഹമായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്ന കാലത്താണ് ഇവര്‍ പ്രണയത്തിലായത്. ബിന്ദുപണിക്കരുമായി ബന്ധമുള്ളതുകൊണ്ടാണ് സായ്കുമാര്‍ വിവാഹമോചനം ആവശ്യപ്പെടുന്നതെന്നാണ് പ്രസന്നകുമാരിയും ബന്ധുക്കളും ആരോപിക്കുന്നത്.

ഏതാനും വര്‍ഷം മുമ്പെ ബിന്ദുവിന്റെ ഭര്‍ത്താവ് മരിച്ചതാണ്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഇപ്പോള്‍ത്തന്നെ ഇവരെക്കുറിച്ച് ഏറെ ഗോസിപ്പുകളുണ്ട്. അതിനിടയിലാണ് ഇരുവരും കായല്‍ സവാരിയ്‌ക്കെത്തിയത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam