»   »  സിദ്ധാര്‍ത്ഥിനെ കറക്കിയെടുക്കാന്‍ സോഫിയ?

സിദ്ധാര്‍ത്ഥിനെ കറക്കിയെടുക്കാന്‍ സോഫിയ?

Posted By:
Subscribe to Filmibeat Malayalam
Sophie Chowdhary
രണ്‍ബീര്‍ കപൂര്‍ കൈവിട്ടപ്പോള്‍ ദീപിക പദുകോണിന്റെ ആശ്രയം മുഴുവന്‍ മദ്യരാജാവ് വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യ ആയിരുന്നു. സിദ്ധാര്‍ത്ഥ് എവിടെപ്പോകുമ്പോഴും ദീപികയെയും കൊണ്ടുപോകും. ഒന്നിച്ചല്ലാതെ ഇവരെ കാണുകതന്നെ അപൂര്‍വ്വമായിരുന്നു.

ഇത്രനാളും വെറും സുഹൃത്തുക്കളാണെന്ന് പറഞ്ഞു നടന്ന ഇവരുടെ ബന്ധം പ്രണയം തന്നെയാണെന്നും അടുത്തിടെ വെളിപ്പെട്ടിരുന്നു. എന്നാല്‍ ദീപികയുടെ ഈ സന്തോഷവും അധികനാള്‍ തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

മറ്റൊരു ബോളിവുഡ് താരംമായ സോഫിയ ചൗധരി സിദ്ധാര്‍ത്ഥിനെ കറിക്കിയെടുക്കാന്‍ സര്‍വ്വ അടവുകളും പയറ്റുകയാണത്രേ. മുംബൈയില്‍ അടുത്തിടെ ആര്‍ട്ടിക് വോഡ്ക പുറത്തിറക്കുന്ന ചടങ്ങില്‍ സിദ്ധാര്‍്ത്ഥിനൊപ്പം സോഫിയ പങ്കെടുത്തതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.

ചടങ്ങില്‍വച്ച് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്യാന്‍ മടികാണിക്കുയും ചെയ്തുവത്രേ. വെറും സുഹൃത്തുക്കള്‍ മാത്രമാണെങ്കില്‍ എന്തുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തുകൂടെന്നാണ് ബോളിവുഡിലെ പാപ്പരാസികളുടെ ചോദ്യം.

അതേസമയം സോഫിയുമായുള്ള സിദ്ധാര്‍ത്ഥിന്റെ ബന്ധത്തെ കുറിച്ച് ദീപികയുടെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല. ഇതിന്റെ പേരില്‍ ദീപികയും സോഫിയയും തമ്മില്‍ ഇനി എന്തൊക്കെ നടക്കുമെന്ന്ന്ന് കണ്ടു തന്നെ അറിയണം.

English summary
Siddharth Mallya who is constantly hitting the headlines for his love affair with Deepika Padukone is recently spotted in the company of a new girl. She is none other than Sophie Chaudhary. Mallya Jr, was spotted with Sophie spending quality time sans his alleged girlfriend Deepika Padukone

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam