»   » ഭാവനയും സിസിഎല്‍ താരവും പ്രണയത്തില്‍?

ഭാവനയും സിസിഎല്‍ താരവും പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam
Bhavana
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുവനടിമാരെ പറ്റി ഗോസിപ്പ് പ്രചരിക്കുന്നത് സര്‍വ്വ സാധാരണം. എന്നാല്‍ നടി ഭാവനയെ എന്തൊ പാപ്പരാസികള്‍ ഇതു വരെ വെറുതെ വിട്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങിയതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു.

സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഭാവനയേയും കളിക്കളത്തിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ രാജീവ് പിള്ളയേയും ചേര്‍ത്താണ് ഇപ്പോള്‍ ഗോസിപ്പ് പരക്കുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പരിശീലനത്തിനെത്തിയ യുവ നടനുമായി ഭാവന ചുറ്റിക്കറക്കം തുടങ്ങിയതു മുതലാണ് പലരും ഇക്കാര്യം ശ്രദ്ധിച്ച്ു തുടങ്ങിയത്. എന്താണ് യുവനടനുമായി ഇത്ര അടുപ്പമെന്ന് പലരും ചോദിച്ചെങ്കിലും ഭാവന ഒരക്ഷരവും ഉരിയാടിയില്ല.

കേരള സ്‌ട്രൈക്കേഴ്‌സിലെ താരമായി മാറിയ യുവനടന് പ്രിയദര്‍ശന്‍ ബോളിവുഡ് ടിക്കറ്റ് ഓഫര്‍ ചെയ്തിരുന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ വില്ലന്‍ വേഷമാണ് പ്രിയന്‍ രാജീവിന് ഓഫര്‍ ചെയ്തത്.

കുഞ്ഞാടിന്റെ ഹിന്ദി പതിപ്പിലും നായികയായി ഭാവനയെ കാസ്റ്റ് ചെയ്തു കൂടെ എന്ന് രാജീവ് പ്രിയനോട് ചോദിച്ചതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു മത്സരത്തിനിടെ രാജീവിന്റെ മുഖത്ത്  ബോളു കൊണ്ട് പരിക്കേറ്റിരുന്നു. അപ്പോള്‍ താരത്തിന് ആശ്വാസമായത് ഭാവനയുടെ സാമീപ്യമായിരുന്നു.

കേരള സ്‌ട്രൈക്കേഴ്‌സിന്റെ എല്ലാ മത്സരങ്ങളും ആവേശത്തോടെ വീക്ഷിച്ച ഭാവനയുടെ കണ്ണുകളില്‍ പ്രണയം വിടരുന്നുവോ എന്നതാണ് മോളിവുഡിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. എന്തായാലും സമപ്രായക്കാരെല്ലാം വിവാഹം ചെയ്ത് സിനിമാരംഗം വിട്ടതോടെ തന്റെ ഭകല്യാണത്തെ കുറിച്ചും ഭാവന ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ഇവര്‍ പറയുന്നു.

English summary
Reports says that actress Bhavana fell in love with Kerala Strikers hero Rajeev Pillai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam