»   » മമ്മൂക്ക ഭൂതമായാല്‍ ലാലേട്ടന്‍ മാലാഖ

മമ്മൂക്ക ഭൂതമായാല്‍ ലാലേട്ടന്‍ മാലാഖ

Posted By:
Subscribe to Filmibeat Malayalam

ഒരാള്‍ പലിശക്കാരനായാല്‍ മറ്റേയാള്‍ക്കും പലിശക്കാരനാകണം. ഒരാള്‍ നാടകം കളിച്ചാല്‍ മറ്റേയാള്‍ക്കും അത്‌ ചെയ്‌തേ തീരു. കഴിഞ്ഞ കുറെക്കാലമായി മലയാള സിനിമയിലെ രസതന്ത്രം അങ്ങനെയാണ്‌.

സൂപ്പറുകള്‍ തമ്മില്‍ അടയും ചക്കരയുമാണെങ്കിലും ഇരുവരുടെയും ഫാന്‍സുകാര്‍ നടത്തുന്ന ചക്കളത്തിപോരാട്ടത്തിന്‌ ഇതൊക്കെ കൂടിയേ തീരൂ. മമ്മൂട്ടിയും ലാലും പലിശക്കാരായെത്തിയ മാടമ്പിയേയും പരുന്തിനെയും ചുറ്റിപ്പറ്റി ആരാധകര്‍ കാട്ടിക്കൂട്ടിയ പുക്കാറുകളൊന്നും ജനം മറന്നിട്ടില്ല.

ഇപ്പോള്‍ ഭൂതമായി പട്ടണത്തെ വിറപ്പിയ്‌ക്കുന്ന തിരക്കിലാണ്‌ മമ്മൂക്ക. ഭൂതത്തെ കണ്ട്‌ വിരണ്ട്‌ ജനം തിയറ്ററില്‍ നിന്നും കയറുമോയെന്ന്‌ കണ്ടറിയണം. എന്തായാലും ഭൂതമായി മമ്മൂക്ക അരങ്ങ്‌ തകര്‍ക്കുമ്പോള്‍ ലാലേട്ടന്‍ മിണ്ടാതിരുന്നാല്‍ ശരിയാവില്ല. ലാലേട്ടന്‍ മിണ്ടിയില്ലേലും ആരാധകര്‍ക്ക്‌ അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ? അവരെ സമാധാനപ്പെടുത്താന്‍ ലാലേട്ടനും അത്തരമൊരു സാഹസത്തിന്‌ ഒരുങ്ങുകയാണ്‌.

Mohanlal
ജനത്തിന്റെ ഭാഗ്യത്തിന്‌ ഇനിയൊരു ഭൂതത്തിനുള്ള സ്‌കോപ്പ്‌ മമ്മൂക്ക ബാക്കിവെച്ചിട്ടില്ല. ഇരട്ട റോളിലെത്തിയില്ലേ ഭൂതം ജനത്തെപേടിപ്പിയ്‌ക്കുന്നത്‌. അങ്ങനെ ഭൂതമാകുന്നതിന്‌ പകരം മാലാഖയായി അവതാരമെടുക്കാനാണ്‌ താരം തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ദിലീപിനെ നായകനാക്കി സ്‌പീഡ്‌ ട്രാക്ക്‌ ഒരുക്കിയ ജയസൂര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രേ മോഹന്‍ലാല്‍ മാലാഖയാകുന്നത്‌. പേരില്‍ തന്നെ മാലാഖയുള്ള ഏയ്‌ഞ്ചല്‍ ജോണ്‍ എന്ന ചിത്രം ലാലിന്റെ ഈ വര്‍ഷത്തെ അവസാന ചിത്രമായിരിക്കും. ഭൂതവും മാലാഖയും നാട്ടിലിറങ്ങുമ്പോള്‍ ഫാന്‍സുകാര്‍ക്ക്‌ ലാഭമുണ്ടാക്കാമെങ്കിലും കഷ്ടത്തിലാകുന്നത്‌ ഒരു രസത്തിന്‌ പടം കാണാനിറങ്ങുന്ന ജനമായിരിക്കും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam