»   » ജയറാമിനോട് പ്രതിഫലം കുറയ്ക്കാന്‍ പറയല്ലേ

ജയറാമിനോട് പ്രതിഫലം കുറയ്ക്കാന്‍ പറയല്ലേ

Posted By:
Subscribe to Filmibeat Malayalam
Jayaram
യുവ സംവിധായകനായ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാനില്‍ ജയസൂര്യയെ നായകനാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചിത്രം ആനയുമായി ബന്ധമുള്ളവരുടെ കഥയാണ്.

ആന എന്നു പറയുമ്പോള്‍ തന്നെ നടന്‍ ജയറാമിന്റെ മുഖമാവും പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക. ആനകളെ അത്രയധികം ഇഷ്ടപ്പെടുന്ന ജയറാം തന്നെയാവട്ടെ ചിത്രത്തിലെ നായകനെന്ന് സംവിധായകനും തീരുമാനിച്ചു.

ആനകളുമായി ഇത്രയധികം അടുപ്പമുള്ള ഒരു നടനും മലയാള സിനിമാലോകത്തില്ല. ആനയുടെ കഥയാണെന്ന് കേട്ടതേ ജയറാമിനും സന്തോഷമായി. അങ്ങനെ എല്ലാം ശുഭം. ഷൂട്ടിങ്ങിനിടയില്‍ നല്ല സഹകരണമായിരുന്നു നടന്റെ ഭാഗത്തു നിന്നുണ്ടായത്. ജയറാം ഉള്ളതിനാല്‍ ആനപാപ്പാനും സന്തോഷം.

ചിത്രത്തിന്റെ ഷൂട്ടിങ് അങ്ങനെ രസകരമായി നടന്നുകൊണ്ടിരിക്കുന്നു. ഇഷ്ട കഥ, ആനകളുമൊത്തുള്ള അഭിനയം, ഇതൊക്കെ കൊണ്ടു തന്നെ നടന്‍ സിനിമ ഉപേക്ഷിച്ചു പോകില്ലെന്ന് അണിയറയിലുള്ളവരും കരുതി.

എന്നാല്‍ പ്രതിഫല കാര്യം വന്നപ്പോള്‍ നടന്റെ മട്ടുമാറി. പ്രതിഫലം കുറയ്ക്കാന്‍ മാത്രം എന്നോട് പറയേണ്ടന്നായിരുന്നു മറുപടിയത്രേ. ആനക്കഥയായാലും പ്രതിഫലം കുറച്ച് അഭിനയിക്കാന്‍ ജയറാം തയ്യാറല്ല.

English summary
After the super hit movie, “Shikkar”, M Padmakumar and S Sureshbabu join together for a Jayaram film “Thiruvambadi Thamban”. Shooting of this film will start from November 18 at Thrissur. Pooja held at Dreams Hotel, Ernakulam on November 17.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X