»   » മീരാ ജാസ്‌മിനെ കണ്ടവരുണ്ടോ?

മീരാ ജാസ്‌മിനെ കണ്ടവരുണ്ടോ?

Subscribe to Filmibeat Malayalam
Meera Jasmine
കമലിന്റെ മിന്നാമിന്നിക്കൂട്ടത്തിന്‌ ശേഷം മലയാളത്തില്‍ ഒന്ന്‌ മിന്നിത്തെളിയാന്‍ പോലും തയാറാകാതെ തമിഴിലും തെലുങ്കിലുമായി പാറിനടക്കുകയാണ്‌ മീരാ ജാസ്‌മിന്‍. അതല്ല മലയാളത്തില്‍ മിന്നിത്തെളിയാന്‍ അമ്മ സമ്മതിയ്‌ക്കുന്നില്ലെന്നും വാര്‍ത്തകളുണ്ട്‌. താരസംഘടനയായ അമ്മയുടെ മേല്‍നോട്ടത്തിലെത്തിയ ട്വന്റി20യില്‍ നടിയ്‌ക്കാന്‍ മടിച്ചതാണ്‌ മീരയ്‌ക്ക്‌ വിനയായതത്രേ.

കറച്ച്‌ കാലം മുമ്പ്‌ വരെ തമിഴിലെ യുവതാരങ്ങളുടെ പ്രിയ നായികയായി അറിയപ്പെട്ടിരുന്ന മീര ജാസ്‌മിന്‍ ഇപ്പോള്‍ വിജയകാന്ത്‌ പോലുള്ള മുതിര്‍ന്ന നടന്‍മാരുടെ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്‌. അതും മീന, അംബിക എന്നീ നായികമാര്‍ക്കൊപ്പം.

തന്റെ പ്രതാപകാലത്തുണ്ടായിരുന്ന പല പിടിവാശികളും താരം ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ത്യഗരാജന്റെ മകന്‍ പ്രശാന്ത്‌ നായകനാകുന്ന മമ്പട്ടിയാന്‍ എന്ന ചിത്രമാണ്‌ മീരയുടെ മറ്റൊരു തമിഴ്‌ ചിത്രം.

ഒരു പ്രശ്‌നവും ഉണ്ടാക്കാതെയാണ്‌ മീര സിനിമയ്‌ക്ക്‌ വേണ്ടി സഹകരിച്ചതെന്നും താരത്തെ പ്രശ്‌നക്കാരിയായി കാണേണ്ടെന്നും മമ്പട്ടിയാന്റെ സംവിധായകനായ ത്യാഗരാജന്‍ പറയുന്നു.

നിലവില്‍ ഒരു മലയാള ചിത്രം പോലും മീരയെ കേന്ദ്രമാക്കി അണിയറയില്‍ ഒരുങ്ങുന്നില്ലെന്ന കാര്യവും ശ്രദ്ധേയമാണ്‌. ഏറെ കൊട്ടിഘോഷിയ്‌ക്കപ്പെട്ട മീര-രാജേഷ്‌ പ്രണയത്തെക്കുറിച്ചും ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam