»   » അഭിസാരികകളോട് അനുഷ്‌ക്കയ്ക്ക് അനുകന്പ!

അഭിസാരികകളോട് അനുഷ്‌ക്കയ്ക്ക് അനുകന്പ!

Posted By:
Subscribe to Filmibeat Malayalam
Anushka
തെലുങ്ക് ചിത്രമായ വേദത്തിലെ അഭിസാരികയുടെ വേഷത്തിലൂടെ ഡ്രീം റോള്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനുഷ്‌ക്ക. അഭിസാരികയായി അഭിനയിച്ചതിനെപ്പറ്റിയുള്ള അനുഭവങ്ങളെക്കുറിച്ച് ചോദിച്ചാല്‍ താരത്തിന് നൂറു നാവാണ്.

"അഭിനയത്തിന് നല്ലത്, ചീത്ത എന്നിങ്ങനെ വേര്‍തിരിവൊന്നുമില്ല. ഒരു വ്യത്യസ്തയ്ക്ക് വേണ്ടിയാണ് ഞാന്‍ വേദത്തിലെ റോള്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ കൃഷ് ഏറെ സഹായിച്ചു. സിനിമയ്ക്ക് വേണ്ടി പ്രത്യേകിച്ച് റിഹേഴ്‌സല്‍ ഒന്നുംവേണ്ടി വന്നില്ല. എന്നിങ്ങനെയൊക്കെയാണ് താരത്തിന്റെ മറുപടി.

അതേ സമയം അഭിസാരികയായി വേഷമിട്ടതോടെ അവരോടുള്ള താരത്തിന്റെ അനുകന്പ കൂടിയിരിക്കുകയാണത്രേ. ദാരിദ്ര്യം മൂലം വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് താരം സഹതാപത്തോടെയാണ് സംസാരിയ്ക്കുന്നത്.

"വേശ്യാവൃത്തിയിലേര്‍പ്പെടുന്നവര്‍ മനുഷ്യര്‍ തന്നെയാണ്. അവര്‍ക്കും നല്ല ജീവിതം നയിക്കണമെന്നുണ്ട്. എന്നാല്‍ വിധി അവരെ അവിടെ കൊണ്ടുചെന്നെത്തിയ്ക്കുകയാണ്"-അനുഷ്ക്ക പറയുന്നു.

വേദത്തില്‍ 'അമലാപുരം സരോജ'യെന്ന അഭിസാരികയുടെ വേഷമാണ് അനുഷ്‌ക അവതരിപ്പിയ്ക്കുന്നത്. കഥാപാത്രത്തിന്റെ പേരിനെതിരെ കിഴക്കന്‍ ഗോദാവരിയിലെ അമലാപുരം ജില്ലാ നിവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേര് തങ്ങള്‍ക്ക് അപമാനകരമാണെന്നാണ് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച് പ്രാദേശിക ഭരണാധികാരികള്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ടത്രേ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam