»   » കിം ശര്‍മ രഹസ്യമായി വിവാഹിതയായി

കിം ശര്‍മ രഹസ്യമായി വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Kim Sharma
ബോളിവുഡ് താരം കിം ശര്‍മ്മ അതീവ രസഹ്യമായി വിവാഹം ചെയ്തു. കെനിയയില്‍ ബിസിനസ് നടത്തുന്ന അലി പഞ്ചാബിയെന്ന വ്യക്തിയെയാണ് കിം വിവാഹം ചെയ്തത്.

കുറച്ചുനാളുകള്‍ക്ക് മുമ്പ്് കിം തന്റെ സ്‌പെയിന്‍കാരനായ കാമുകന്‍ കാര്‍ലോസ് മറിനെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല വിവാഹശേഷം കിം മാഡ്രിഡില്‍ സ്ഥിരതാമസമാക്കുമെന്നും കേട്ടിരുന്നു.

എന്നാല്‍ കാര്‍ലോസുമായുള്ള വിവാഹം നിശ്ചയച്ചടങ്ങ് വേണ്ടെന്നു വച്ച് കിം പിന്നീട് അലിയുമായി അടുക്കകുയം വിവാഹം ചെയ്യുകയുമായിരുന്നുവെന്നാണ് സൂചന. വളരെ രഹസ്യമായിട്ടാണ് വിവാഹച്ചടങ്ങ് നടന്നതെന്ന് അറിയുന്നു.

രണ്ടാഴ്ച മുമ്പ് കെനിയയിലെ മൊമ്പാസയിലായിരുന്നുവത്രേ കല്യാണം. നടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത് ഇതൊരു പ്രണയവിവാഹമാണെന്നാണ്. കുറച്ചുനാള്‍ പ്രണയിച്ച നടന്നശേഷം എത്രയും പെട്ടെന്ന്് വിവാഹിതയാകണമെന്ന് കിം അലിയെ അറിയിക്കുകയായിരുന്നുവത്രേ.

താരത്തിന്റെയും വരന്റെയും വീട്ടുകാരും അടുത്തസുഹൃത്തുക്കളും മാത്രമാണത്രേ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജുമായുള്ള പ്രണയത്തെത്തുടര്‍ന്ന് കിം നിത്യം ഗോസിപ്പ് കോളങ്ങളിലെ സാന്നിധ്യമായിരുന്നു. എന്നാല്‍ 2007 മധ്യത്തില്‍ ഈ ബന്ധം തകര്‍ന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam