»   » പ്ലീസ്.. എന്ന സെക്സിയെന്ന് വിളിക്കരുത്: ദിവ്യ

പ്ലീസ്.. എന്ന സെക്സിയെന്ന് വിളിക്കരുത്: ദിവ്യ

Posted By:
Subscribe to Filmibeat Malayalam
Divya Spandana
സിനിമയുടെ ഗ്ലാമര്‍ ലോകത്ത് ചൂടന്‍ താരമെന്ന വിശേഷണം ആഗ്രഹിയ്ക്കാത്ത നടിമാര്‍ ഇക്കാലത്ത് ചുരുക്കമാണ്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തയാവുകയാണ് തെന്നിന്ത്യന്‍ താരം ദിവ്യ സ്പന്ദന. തന്നെ രതി ബിംബമായി വിശേഷിപ്പിയ്ക്കുന്നത് നടിയ്ക്ക തീരെ ദഹിയ്ക്കുന്നില്ല. അത്തരമൊരു വിശേഷം അസ്വസ്ഥത സൃഷ്ടിയ്ക്കുന്നുവെന്നാണ് താരത്തിന്റെ പരാതി.

ഞാന്‍ ഗ്ലാമറസാണെന്നും ഹോട്ടാണെന്നും ആളുകള്‍ പറയുമ്പോള്‍ മോശമായി തോന്നുന്നു. ഒരു സെക്‌സി സ്റ്റാറെന്ന നിലയില്‍ പ്രേക്ഷകര്‍ എന്നെ ഓര്‍ക്കുന്നത് എനിയ്ക്കിഷ്ടമല്ല. വെള്ളിത്തിരയിലെ എന്റെ അഭിനയത്തെ അംഗീകരിയ്ക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യുന്നതാണ് എനിയ്ക്കിഷ്ടം. ഇതാണ് ആരാധകരില്‍ നിന്ന് താന്‍ പ്രതീക്ഷിയ്ക്കുന്നതെന്ന്  പറയുന്നു.

തമിഴിലും കന്നഡയിലും ഒരു പോലെ തിളങ്ങിയ ദിവ്യ സിനിമയിലെത്തിയ കാലത്ത് ഗ്ലാമര്‍ റോളുകളിലൂടെയാണ് ശ്രദ്ധേയയായത്. കന്നഡ സിനിമകളില്‍ കൂടുതല്‍ ഗ്ലാമറിന് തയാറാകുന്നുവെന്ന പ്രചാരണവും ദിവ്യ തള്ളിക്കളയുന്നു.

മിക്കവാറും കന്നഡ ചിത്രങ്ങളില്‍ ശാലീന വേഷങ്ങളാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ തമിഴ് സിനിമകളിലാണ് ഞാന്‍ കൂടുതല്‍ ഗ്ലാമറസായത്. തെന്നിന്ത്യയിലെ മറ്റു ഹോട്ട് പ്രോപ്പര്‍ട്ടികളായ തൃഷയും നയന്‍താരയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ദിവ്യസ്പന്ദന വ്യക്തമാക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam