»   » പ്രണയത്തകര്‍ച്ച എനിയ്ക്ക് പക്വത നല്‍കി: ജോണ്‍

പ്രണയത്തകര്‍ച്ച എനിയ്ക്ക് പക്വത നല്‍കി: ജോണ്‍

Posted By:
Subscribe to Filmibeat Malayalam
John Abraham
ബിപാഷയുമായുള്ള പ്രണയബന്ധത്തിന്റെ തകര്‍ച്ച തന്നെ വളരെ മെച്ച്വേര്‍്ഡ് ആക്കിയെന്ന് നടന്‍ ജോണ്‍ എബ്രഹാം. ഒരു അഭിമുഖത്തിലാണ് ജോണ്‍ പ്രണയത്തകര്‍ച്ചയെക്കുറിച്ച് വളരെ പൊസിറ്റീവ് ആയിസംസാരിച്ചത്.

ഏതൊരു ബന്ധവും ജീവിത്തില്‍ നമ്മളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. അതുപോലെതന്നെയാണ് ചില മോശം അനുഭവങ്ങളും, ബിപാഷയുമായുള്ള ബന്ധം വേണ്ടെന്നുവച്ചതോടെ ഞാന്‍ കുറേക്കൂടി പക്വതയുള്ളയാളായി മാറി- ജോണ്‍ പറയുന്നു.

ഞാന്‍ ഇപ്പോള്‍ തീര്‍ത്തും സന്തോഷവാനാണ് ഇപ്പോള്‍ എനിയ്ക്ക് സ്വന്തം കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സമയമുണ്ട്. നല്ല സുഖമില്ലാതിരിക്കുന്ന അച്ഛനമ്മമാരുടെ കാര്യം നോക്കാന്‍ കഴിയുന്നുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്- താരം പറയുന്നു.

അടുത്തതായി പുറത്തിറങ്ങുന്ന ഫോഴ്‌സ് എന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷകളുണ്ടെന്നും ധൂമിന് ശേഷം വരുന്ന ആക്ഷന്‍ റോളാണിതെന്നും ജോണ്‍ പറയന്നു.

English summary
He never discussed about the ups and downs in his relationship in public but Bollywood actor John Abraham says his break-up with Bipasha Basu has made him mature enough to deal with life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam