»   » പ്രിയങ്ക-ഷാഹിദ് ബന്ധം പിളര്‍ത്തിയത് ഷാരൂഖ്

പ്രിയങ്ക-ഷാഹിദ് ബന്ധം പിളര്‍ത്തിയത് ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam
Shahid-Shahrukh-Priyanka
കരീനയുമായി പിരിഞ്ഞതിന് പിന്നാലെ ഷാഹിദ് കപൂറിന്റെ പേര് പല നടിമാര്‍ക്കുമൊപ്പം പറഞ്ഞുകേട്ടിരുന്നു. ഇതില്‍ ഏറ്റവും പ്രബലമായിരുന്ന ഗോസിപ്പ് പ്രിയങ്കയുമായുള്ള ബന്ധമായിരുന്നു. ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുവരെ വാര്‍ത്തകള്‍ വന്നു.

എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ തങ്ങള്‍ക്ക് ഒന്നിച്ച് മുന്നോട്ടുപോകാനാവാത്തതിനാല്‍ പിരിയുകയാണെന്ന് രണ്ടുപേരും പറഞ്ഞു. എന്നാല്‍ ഇവരുടെ വേര്‍ പിരിയലിന് പിന്നില്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖാണെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്.

പ്രിയങ്കയ്ക്കും ഷാരൂഖിനും ഇടയിലുള്ള സൗഹൃദം വളരാന്‍ തുടങ്ങിയപ്പോള്‍ അത് ഷാഹിദിന് അസ്വസ്ഥതയുണ്ടാക്കിയെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഷാഹിദ് വേഗം ബന്ധം അവസാനിപ്പിച്ചുവെന്നുമാണ് കേള്‍ക്കുന്നത്. ഈ പ്രശ്‌നം എരിയുന്നതിനിടയില്‍ അടുത്തിടെ എരിതീയില്‍ എണ്ണയെന്ന പോലെ ഷാഹിദ് ട്വിറ്ററില്‍ ഷാരൂഖിനെയും പ്രിയങ്കയെയും അണ്‍ഫോളെ ചെയ്യുകയും കൂടി ചെയ്തതോടെയാണ് സംഭവം പുറത്തായത്.

അണ്‍ഫോളോ ബട്ടന്‍ അറിയാതെ അമര്‍ത്തിപ്പോയതാണെന്നാണ് ഷാഹിദ് പറയുന്നതെങ്കിലും പാപ്പരാസികള്‍ പറയുന്നത് ഇതല്ല. അടുത്തിടെ ഷാരൂഖും പ്രിയങ്കയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചാവിഷയമായിരുന്നു. പൊതുവേ ഇത്തരം ഗോസിപ്പുകളില്‍പ്പെടാത്ത ഷാരൂഖ് പ്രിയങ്കയുടെ കാര്യത്തില്‍ നിയന്ത്രണമില്ലാത്തവിധത്തിലായിരുന്നു പെരുമാറിയിരുന്നത്. ഇതില്‍ താരത്തിന്റെ ഭാര്യ ഗൗരിയ്ക്ക് ഇഷ്ടക്കേടുണ്ടാക്കുകയും അവര്‍ അത് പ്രിയങ്കയോട് പ്രകടിപ്പിക്കുകയുമെല്ലാം ചെയ്തത് മറ്റൊരു കഥ.

എന്നാല്‍ ഷാരൂഖാണ് തന്റെയും പ്രിയങ്കയുടെയും പിരിയലിന് പിന്നിലെന്ന കഥയില്‍ ഒട്ടും സത്യമില്ലെന്നാണ് ഷാഹിദ് പറയുന്നത്. മാത്രമല്ല ഇങ്ങനെ കഥമെനയാന്‍ താനും പ്രിയങ്കയും പ്രണയത്തിലായിരുന്നില്ലെന്നും താരം പറയുന്നു.

English summary
Bollywood is a strange land of transient relationships, where love and hate are precariously juxtaposed. Buzz has it that Shahid Kapoor distanced himself from Priyanka Chopra because he wasn't too comfortable with the growing proximity of Piggy Chops with Shah Rukh Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam