»   » അസിനും വിദ്യയും രജനിചിത്രത്തില്‍ ?

അസിനും വിദ്യയും രജനിചിത്രത്തില്‍ ?

Posted By:
Subscribe to Filmibeat Malayalam
Asin
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി അദ്ദേഹത്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് ഒരുക്കുന്ന 'കൊച്ചടിയാന്‍' എന്ന ചിത്രത്തിലെ നായികമാരെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നില്ല.

ചിത്രത്തിലെ നായികാപദവിയിലേയ്ക്ക് അനുഷ്‌കയെത്തും എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തില്‍ രണ്ടു നായികമാരുണ്ടെന്നും അസിനേയും വിദ്യ ബാലനേയുമാണ് ആ റോളുകളിലേയ്ക്ക് പരിഗണിയ്ക്കുന്നതെന്നാണ് പുതിയ വാര്‍ത്ത.

ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പുതിയ ഇമേജ് സൃഷ്ടിച്ച വിദ്യ ഇപ്പോള്‍ ഏറെ സിനിമാലോകത്ത് ഡിമാന്റുള്ള താരമായി മാറിയിട്ടുണ്ട്.

മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തി വിജയക്കൊടി പാറിച്ച അസിനാകട്ടെ രജനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തനിയ്ക്ക് താത്പര്യമുണ്ടെന്ന് അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി കഴിഞ്ഞു.

എന്നാല്‍ കയ്യില്‍ വന്നു ചേര്‍ന്ന രജനി ചിത്രം വിട്ടുകളയാന്‍ അനുഷ്‌കയും ഒരുക്കമല്ല. ചിത്രത്തിലഭിനയിക്കാന്‍ തനിയ്ക്ക് താത്പര്യമുണ്ടെന്ന് അനുഷ്‌കയും പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം കൊച്ചടിയാനില്‍ രജനീകാന്തിന്റെ സഹോദരിയായി വേഷമിടുന്നത് തെന്നിന്ത്യന്‍ നടി സ്‌നേഹ ആയിരിക്കും. തനിയ്ക്ക് കൈവന്ന പല നായികാ പദവികളുമുപേക്ഷിച്ചാണ് സ്‌നേഹ കൊച്ചടിയാനില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്.

എആര്‍ റഹ്മാനാവും കൊച്ചടിയാനു വേണ്ടി സംഗീതമൊരുക്കുക. ഇന്ത്യയിലാദ്യമായി പെര്‍ഫോമന്‍സ് ക്യാപ്ചര്‍ ടെക്‌നോളജി (പിസിടി) ഉപയോഗിച്ച് നിര്‍മ്മിയ്ക്കപ്പെടുന്ന ചിത്രമെന്ന പ്രത്യേകതയും കൊച്ചടിയാനുണ്ട്‌

English summary
Rajinikanth kochadaiyaan hunt for female lead continues two leading heroines are being considered for the rajinikanth starrer kochadaiyaan.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam