»   » ആരാധകന് ജെനീലിയയുടെ ചൂടന്‍ സമ്മാനം

ആരാധകന് ജെനീലിയയുടെ ചൂടന്‍ സമ്മാനം

Posted By:
Subscribe to Filmibeat Malayalam
Genelia
തൊട്ടുനോക്കി ഇഷ്ടം പ്രകടിപ്പിയ്ക്കാനെത്തിയ ആരാധകന് ബോളിവുഡ് താരം ജെനീലിയയുടെ ചൂടന്‍ സമ്മാനം. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയ്ക്കിടെയാണ് ജെനീലിയ ആരാധകന് മേല്‍ കൈത്തരിപ്പ് തീര്‍ത്തത്.

ഹൈദരാബദ് നഗരത്തിലെ ബേസന്റ് റോഡിലുള്ള കട ഉദ്ഘാടനം ചെയ്യാനായി ജെനീലിയ എത്തിയപ്പോഴായിരുന്നു സംഭവം. നടിയെ അടുത്തുനിന്നും കാണാനും പറ്റുമെങ്കില്‍ തൊട്ടുനോക്കി ആശ തീര്‍ക്കാനും ആരാധകന്‍ ശ്രമം നടത്തിയതാണ് അടിയില്‍ കലാശിച്ചത്. തിക്കിനും തിരക്കിനുമിടെയാണ് ഏതോ വിരുതന്‍ ദുരുദ്ദേശത്തോടെ നടിയുടെ അടുത്തെത്തിയത്. എന്നാല്‍ സിനിമാ സ്‌റ്റൈലില്‍ തന്നെ ജെനീലിയ ഈ ആരാധകനെ നേരിട്ടുവത്രേ. നടിയില്‍ നിന്നും ചൂടനടി കിട്ടിയ ആരാധകനെ പൊലീസുകാരും അത്യാവശ്യം തലോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ജെനീലിയയുമായി അടുത്തവൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. തന്റെ തൊട്ടടുത്തെത്തിയ ആരാധകനെ നടി തള്ളിമാറ്റുക മാത്രമേ ചെയ്തുള്ളുവെന്നും ഇവര്‍ പറയുന്നു.

ജെനിയും രാം ചരണ്‍ തേജയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന തെലുങ്ക് ചിത്രം ഓറഞ്ച് റിലീസിന് തയാറായിരിക്കുകയാണ്. ഇതിനിടെ ഇത്തരമൊരു പ്രശ്‌നം ഉണ്ടാവുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് സംഭവം ഒതുക്കിയതെന്ന് പറയപ്പെടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam