»   » റാണിയും വിദ്യയും തമ്മില്‍ സെറ്റില്‍ ശീതസമരം

റാണിയും വിദ്യയും തമ്മില്‍ സെറ്റില്‍ ശീതസമരം

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee, Vidya Balan,
റാണി മുഖര്‍ജിയും വിദ്യ ബാലനും തമ്മില്‍ വന്‍ ശീത സമരം. ഇവര്‍ തമ്മില്‍ സെറ്റില്‍ കണ്ടാല്‍ മിണ്ടില്ല. റാണിയ്ക്കാണ് കനം കൂടുതല്‍, റാണി വിദ്യയെ കണ്ടാല്‍ കണ്ട മട്ട് നടിയ്ക്കില്ല. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെ, കയറിചെന്ന് മിണ്ടാന്‍ താനില്ലെന്ന് വിദ്യയും.

ഇതി ഷൂട്ടിംഗിന് തന്നെ വഷമമാവുമോയെന്നതാണ് സെറ്റിലെ പുതിയ വര്‍ത്തമാനം. ഇരുവരും ഒരുമിച്ച് ഒരു പുതിയ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്. 'നൊ ഒണ്‍ കില്‍‍‍ഡ് ജസീക്ക' എന്ന ചിത്രത്തിലാണ് ഈ രണ്ട് ബംഗാളി സുന്ദരിമാരും ഒരുമിച്ച് അഭിനയിയ്ക്കുന്നത്.

എന്തായാലും ഇരുവരും ഇതുവരെ സെറ്റില്‍ വഴക്കുണ്ടാക്കിയിട്ടില്ലെന്ന് ആശ്വസിയ്ക്കാം. എന്നാല്‍ ഈ ശീത സമരത്തിന് കാരണം എന്താണെന്ന് അറിയില്ല. സബ്യസാചി മുഖര്‍ജി സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ ആദ്യം റാണി മുഖര്‍ജിയെ ഉള്‍പ്പെടുത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ വേഷം വിദ്യ ബാലനാണ് നല്‍കിയത്. ഇതാണോ റാണിയുടെ ദ്വേഷ്യത്തിന് കാരണം എന്നറിയില്ല. എന്തായാലും അതിന് ശേഷമാണ് ഇരുവരും കണ്ടാലും മിണ്ടാത്ത അവസ്ഥയിലായത്.

റാണി മുഖര്‍ജി 'നൊ ഒണ്‍ കില്‍‍‍ഡ് ജസീക്ക' എന്ന ചിത്രത്തിന്റെ സംവിധായകനെ സ്വാധീനിച്ച് വിദ്യ ബാലന്റെ റോള്‍ കുറയ്ക്കുകയും ചെയ്തത്രെ.

എന്തായാലും ഇതൊന്നും കാര്യമാക്കേണ്ടെന്ന മട്ടിലാണ് വിദ്യ. ഇപ്പോള്‍ ബോളിവുഡില്‍ വിദ്യയ്ക്ക് കിട്ടുന്നതിന്റെ പകുതി അവസരം പോലും റാണിയ്ക്ക് കിട്ടുന്നില്ല. മാത്രമല്ല റാണിയുടെ അഭിനയ ജീവിതം തന്നെ അവസാനിയ്ക്കുകയാണോയെന്ന് സംശയിയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. റാണിയെ പല ബോളിവുഡ് ചടങ്ങുകളില്‍ പോലും കാണുന്നില്ല.

English summary
Rani Mukherjee is currently working with Vidya Balan for their upcoming movie No One Killed Jessica. But the latest buzz is that the two Bengali beauties are not the best of buddies on the set. Crew members revealed that Rani, who is a senior actress with many awards in her kitty, maintains a distinctive behaviour that inhibits Vidya from talking to her. Vidya is not very keen to break the ice either.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam