»   »  സംവൃതയുടെ വിവാഹവാര്‍ത്ത തെറ്റ്?

സംവൃതയുടെ വിവാഹവാര്‍ത്ത തെറ്റ്?

Posted By:
Subscribe to Filmibeat Malayalam
Samvrutha
നടി സംവൃത സുനിലിന്റെ വിവാഹ വാര്‍ത്ത തെറ്റാണെന്ന് റിപ്പോര്‍ട്ട്. നടിയുടെ മാതാപിതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവൃത വിവാഹിതയാവുന്നുവെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്ത തങ്ങള്‍ക്ക് പ്രയാസമുണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നത്.

കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിലുമായി സംവൃതയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചതായി മുന്‍പ് വാര്‍ത്ത വന്നിരുന്നു. വിവാഹം ഉടനുണ്ടാവുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്നാണ് സംവൃതയുടെ മാതാപിതാക്കള്‍ പറയുന്നത്.

കോഴിക്കോട് സ്വദേശിയായ അഖിലിന്റെ വിവാഹാലോചന വന്നിരുന്നു.ഇരു വീട്ടുകാര്‍ക്കും ഇഷ്ടമാവുകയും ജാതകം ചേരുകയും ചെയ്തു. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇതിനിടയില്‍ തന്നെ വിവാഹം നിശ്ചയിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചത് തങ്ങളെ വേദനിപ്പിച്ചുവെന്നുംഇവര്‍ പറയുന്നു.

വിവാഹ വാര്‍ത്ത ഒരാള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിയ്ക്കുന്നു. വിവാഹാലോചന ഉണ്ടായപ്പോഴേയ്ക്കും അത് വിവാഹവാര്‍ത്തയാക്കി മാറ്റിയ മാധ്യമങ്ങളുടെ നടപടി തങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെന്നും ഇരുവരും പറയുന്നു.

English summary
Samvrutha's parents said that the news about actress marriage is fake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam