»   » പൃഥ്വിയ്‌ക്ക്‌ സംവൃതയോട്‌ പ്രണയം

പൃഥ്വിയ്‌ക്ക്‌ സംവൃതയോട്‌ പ്രണയം

Subscribe to Filmibeat Malayalam
Prithviraj and Samvritha
ചലച്ചിത്രലോകം എന്നാല്‍ ഗോസിപ്പ്‌ ലോകമെന്ന്‌ കൂടിയാണെന്ന്‌ അറിയാത്തവരില്ല. അതുകൊണ്ടുതന്നെ പലപ്രശസ്‌തരും അപ്രശസ്‌തരും അറിഞ്ഞും അറിയാതെയും ഗോസിപ്പ്‌ കോളങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.

നടിമാരാണെങ്കില്‍ കൂടെയഭിനയിച്ച നടന്മാരില്‍ ആരെങ്കിലുമായി അടുപ്പം. അല്ലെങ്കില്‍ ആരെങ്കിലും പടച്ചുവിടുന്ന അശ്ലീലവീഡിയോ എന്നിങ്ങനെയായിരിക്കും ഗോസിപ്പുകളുടെ ഒരു രീതി. നടന്മാരുടെ കാര്യത്തിലാണെങ്കിലും ഏതാണ്ടിതൊക്കെത്തന്നെ.

എന്നാല്‍ ഗോസിപ്പുകൊണ്ട്‌ മാത്രം പ്രശസ്‌തരായവരും നമ്മുടെ സിനിമാരംഗത്ത്‌ കുറവല്ല. ഇപ്പോള്‍ ഗോസിപ്പ്‌ കോളങ്ങളിലെ പുതിയ താരങ്ങള്‍ പൃഥ്വിരാജും സംവൃത സുനിലുമാണ്‌. മൊബൈല്‍ മെസ്സേജുകളായും, ഇ മെയിലുകളായുമെല്ലാം ഇവരെക്കുറിച്ചുള്ള കഥകള്‍ പരക്കുകയാണ്‌.

ഇരുവരും പ്രണയത്തിലാണ്‌, വിവാഹം കഴിച്ചു എന്നൊക്കെയാണ്‌ പറയപ്പെടുന്നത്‌. സംഭവം സത്യമാണോ അല്ലയോ എന്നുള്ളകാര്യം പൃഥ്വിയ്‌ക്കും സംവൃതയ്‌ക്കും മാത്രമേ അറിയൂ. എന്നാലും കഥകള്‍ ഇവരുടെ വിവാഹം കഴിഞ്ഞു എന്നതുവരെ എത്തിയിരിക്കുന്നു.

പൃഥ്വിയെ സംബന്ധിച്ച്‌ ഗോസിപ്പ്‌ ഒരു പുതുമയല്ല. നന്ദനമെന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത്‌ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയ ഈ നടന്‍ കൂടെ അഭിനയിച്ച എല്ലാ നടിമാരുമായും പ്രണയത്തിലാണെന്നും പറഞ്ഞ്‌ കഥകള്‍ ഇറങ്ങിയിരുന്നു.

എന്നാല്‍ സംവൃതയുടെ കാര്യം അതല്ല. ഇതാദ്യമായാണ്‌ സംവൃത ഒരു ഗോസിപ്പില്‍ പെടുന്നത്‌. എന്തായാലും എസ്‌എംഎസുകളായും, ഇ മെയിലുകളായും തങ്ങളെക്കുറിച്ച്‌ പരക്കുന്ന കഥകള്‍ ശരിയല്ലെന്ന്‌ ഇരുവരും പ്രതികരിച്ചുകഴിഞ്ഞു.

ഇങ്ങനെയൊരു ബന്ധത്തെക്കുറിച്ച്‌ താനിതുവരെ ചിന്തിച്ചിട്ടുകൂടിയില്ലെന്നാണ്‌ സംവൃത പ്രതികരിച്ചത്‌. പൃഥ്വിയും പതിവുപോലെ കൈമലര്‍ത്തി. എന്തായാലും പുതിയ ഇരകളെ കിട്ടുന്നതുവരെ ഇവരെക്കുറിച്ചുള്ള കഥകള്‍ പരന്നുകൊണ്ടിരിക്കും.

ചോക്ലേറ്റ്‌, വാസ്‌തവം, അച്ഛനുറങ്ങാത്ത വീട്‌, തിരക്കഥ എന്നിവയാണ്‌ പൃഥ്വിയും സംവൃതയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍, റോബിന്‍ ഹുഡ്‌ എന്ന ഒരു ചിത്രവും, കുട്ടനാടന്‍ പശ്ചാത്തലത്തില്‍ തയ്യാറാവുന്ന മറ്റൊരു ചിത്രവും ഇവരുടേതായി പുറത്തിറങ്ങാനിരിക്കുന്നു. ഇതുകൂടിയാവുമ്പോള്‍ ഗോസിപ്പിന്‌ കൊഴുപ്പുകൂടുമോയെന്ന കാര്യം കണ്ടുതന്നെ അറിയണം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam