»   » അഭിപ്രായവ്യത്യാസം: പ്രിയങ്കയും ഷാഹിദും പിരിഞ്ഞു

അഭിപ്രായവ്യത്യാസം: പ്രിയങ്കയും ഷാഹിദും പിരിഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Shahid and Priyanka
തങ്ങളുടെ പ്രണയം പുറത്തുപറയും മുമ്പേതന്നെ ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

അടുത്ത കുറേനാളുകളായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഷാഹിദ്-പ്രിയങ്ക പ്രണയം ഇപ്പോള്‍ പഴങ്കഥയായെന്നാണ് കേള്‍ക്കുന്നത്. ഭിന്നമായ അഭിപ്രായങ്ങള്‍, വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം കാരണം ഇനിയും ഒരിമിച്ച് തുടരേണ്ടെന്ന് രണ്ടുപേരും തീരുമാനിക്കുകയായിരുന്നുവത്രേ.

നേരത്തേ പലവട്ടം ഗോസിപ്പുകള്‍ വന്നപ്പോഴും ഇരുവരും പ്രണയത്തെുക്കുറിച്ച് ഒന്നും മിണ്ടാതിരുന്നത് ബന്ധത്തില്‍ ഒരു അനിശ്ചിതത്വം ഉള്ളതിനാലാണത്രേ. ഇനിയും ഒന്നിച്ചുതുടരുന്നത് വലിയ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുമെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുപേരും രണ്ടുവഴിയ്ക്ക് നടക്കാന്‍ താരുമാനിക്കുകയായിരുന്നുവെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍്ട്ടുകള്‍.

കുറഞ്ഞകാലത്തിനുള്ളില്‍ത്തന്നെ രണ്ടുപേരും പലവട്ടം വഴക്കിട്ടിരുന്നുവത്രേ. ഇതിനുമുമ്പേതന്നെ ബന്ധം അവസാനിക്കേണ്ടതായിരുന്നുവെന്നും ഇപ്പോഴാണതിന് സമയമായതെന്നുമാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ബന്ധം പറഞ്ഞവസാനിപ്പിച്ച് ഖത്രോന്‍ കി ഖിലാഡി എന്ന റിയാലിറ്റിഷോയുടെ ഷൂട്ടിങിനായി പ്രിയങ്ക വീണ്ടും ബ്രസീലിലേയ്ക്ക് പോയിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam