»   » നടിമാര്‍ അഭിസാരികമാരല്ല: സ്‌നേഹ

നടിമാര്‍ അഭിസാരികമാരല്ല: സ്‌നേഹ

Posted By:
Subscribe to Filmibeat Malayalam
Sneha
സിനിമയില്‍ അഭിനയിക്കാനെത്തുന്ന നടിമാര്‍ അഭിസാരികകളല്ലെന്ന് നടി സ്‌നേഹ. തന്നെപ്പറ്റി കോടമ്പാക്കത്ത് പൊട്ടിമുളച്ച ഒരു ഗോസിപ്പിനെ പറ്റി പരാമര്‍ശിയ്ക്കവെയാണ് സ്‌നേഹ ഇങ്ങനെ പൊട്ടിത്തെറിച്ചത്.

സോസിപ്പ് പടച്ചുവിട്ട വാരികയ്‌ക്കെതിരെയും റിപ്പോര്‍ട്ടര്‍ക്കെതിരെയും സ്‌നേഹ രൂക്ഷമായ വാക്കുകളാണ് ഉപയോഗിച്ചത്. ഒരു പെണ്‍കുട്ടി അഭിനയിക്കാനെത്തിയാല്‍ അവരെപ്പറ്റി എന്തും എഴുതിവെയ്ക്കാമെന്നാണോ ഇവര്‍ കരുതുന്നത്. എന്റെ അഭിനയം വിലയിരുത്താനോ അല്ലെങ്കില്‍ എന്നെപ്പറ്റി നല്ല നാല് നാല് വാചകമെഴുതാനോ ഇവര്‍ക്ക് സമയമില്ല. ഞാനൊരു അഭിസാരികയാണെന്ന് പറഞ്ഞുവെയ്ക്കാനാണ് ഈ എഴുത്തുകാര്‍ക്ക് താത്പര്യം.

ഇനിയിങ്ങനെ ഉണ്ടായാല്‍ താന്‍ വെറുതെയിരിക്കില്ലെന്നും എത്ര നിയമയുദ്ധം നടത്തിയിട്ടാണെങ്കിലും കുറ്റക്കാര്‍ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും താരം വ്യക്തമാക്കി.

സ്‌നേഹ നെഗറ്റീവ് റോളില്‍ അഭിനയിച്ച ഗോവയുടെ സെറ്റില്‍ വെച്ച് നടി ഗര്‍ഭിണിയായെന്നായിരുന്നു തമിഴ് വാരികയില്‍ റിപ്പോര്‍ട്ട് വന്നത്. ചിത്രത്തിലെ നായകന്‍മാരിലൊരാളായ പ്രസന്നയാണ് ഇതിന് ഉത്തരവാദിയെന്നും നടി പിന്നീട് ഗര്‍ഭം അലസിപ്പിച്ചുവെന്നുമൊക്കെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് വായിച്ചാണ് സ്‌നേഹയുടെ കണ്‍ട്രോള്‍ പോയത്.

ഡോക്ടര്‍മാരെയും അഭിഭാഷകരെയും പോലെ സിനിമയില്‍ അഭിനയിക്കുന്ന നടിമാരും പ്രൊഫഷണല്‍ ജോലിയില്‍ തന്നെയാണ് ഏര്‍പ്പെടുന്നതെന്നും സ്‌നേഹ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam