»   » കുളിസീന്‍ പ്രദര്‍ശിപ്പിച്ചാല്‍ വിവരമറിയും നടി ടിയ

കുളിസീന്‍ പ്രദര്‍ശിപ്പിച്ചാല്‍ വിവരമറിയും നടി ടിയ

Posted By:
Subscribe to Filmibeat Malayalam

ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നടിമാര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലേ? പുതുമുഖ നടി ടിയ ബജ്പയിയുടെ പരാതി കേള്‍ക്കുമ്പോള്‍ ഇങ്ങനെയാവും തോന്നുക.

ലങ്കയെന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ തന്റെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചാല്‍ കേസ് നല്‍കുമെന്നാണ് ടിയ ബജ്പയി സംവിധായകന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. സിനിമയിലെ ചൂടന്‍ രംഗങ്ങള്‍ തന്റെ ഇംഗീതത്തിന് വിരുദ്ധമായ രീതിയില്‍ ചിത്രീകരിച്ച് സംവിധായകന്‍ മഖ്ബൂല്‍ ഖാന്‍ ചതിച്ചുവെന്ന് നടി കുറ്റപ്പെടുത്തുന്നു.

തിരക്കഥ വായിച്ചപ്പോള്‍ ചിലരംഗങ്ങള്‍ അതിരുകടന്നതല്ലേയെന്ന് തോന്നിയിരുന്നു. എന്നാല്‍ അതെല്ലാം വളരെ കലാപരമായി ചിത്രീകരിയ്ക്കുമെന്നായിരുന്നു സംവിധായകന്‍ നല്‍കിയ ഉറപ്പ്. ഷൂട്ടിങിനിടെ പലതും അണ്‍കംഫര്‍ട്ടബിളായി തോന്നി. എന്നാല്‍ എഡിറ്റ് ചെയ്ത രംഗങ്ങള്‍ കണ്ടപ്പോഴാണ് അതെല്ലാം തീര്‍ത്തും വള്‍ഗറായി മാറിയ കാര്യം മനസ്സിലായത്.

ആ രംഗങ്ങളെല്ലാം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചാല്‍ പുതുമുഖ താരമെന്ന നിലയില്‍ തന്റെ ഇമേജിന് ദോഷം ചെയ്യുമെന്നും നടി പരാതിപ്പെടുന്നു.

സിനിമയുടെ ഷൂട്ടിങിനിടെ കുളിമുറിയില്‍ ടവല്‍ മാത്രം ധരിച്ച് കരയുന്ന രംഗമുണ്ടായിരുന്നു. സിനിമയുടെ അണിയറക്കാര്‍ മാത്രം അവിടെയുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഒരു ഗ്രാമത്തിലെ ജനം മുഴുവന്‍ ലൊക്കേഷനിലുണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാവ് ഇടപെട്ടാണ് ഈ പ്രശ്‌നമെല്ലാം ഒതുക്കിയത്. തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കാനാണ് നടിയുടെ തീരുമാനം.

ഇതൊക്കെ കേള്‍ക്കുമ്പോഴും ഒരു സംശയം ബാക്കിയാവുന്നു. നായിക അറിയാതെ ഒളിക്യാമറ വച്ചാണോ സംവിധായകന്‍ ഷൂട്ടിങ് നടത്തിയത്? ഉത്തരം ടിയ തന്നെ പറയട്ടെ!

English summary
Tia Bajpai accuses the director of the film Maqbool Khan of having cheated her with the way some of the bold scenes are shot in the film. She says, "When I read the script, there was a mention of some such scenes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam