»   » ആരാധകന്‍ പടമെടുത്തു; നയന്‍സ്‌ കാമറ പൊട്ടിച്ചു

ആരാധകന്‍ പടമെടുത്തു; നയന്‍സ്‌ കാമറ പൊട്ടിച്ചു

Posted By:
Subscribe to Filmibeat Malayalam
Nayantara
മലയാള സിനിമയില്‍ നിന്നും തെന്നിന്ത്യയുടെ താരറാണിയായി ഉയര്‍ന്ന നയന്‍താരയെ ഒന്നു കാണമെന്നും തരം കിട്ടിയാല്‍ നേരിട്ട്‌ ഒരു ഫോട്ടോ എടുക്കണമെന്നും തോന്നാത്ത ആരാധകരുണ്ടാകുമോ.

എന്നാല്‍ ഇങ്ങനെ ആരാധന മൂത്ത്‌ നടക്കുന്നവര്‍ സൂക്ഷിക്കുക. അനുവാദമില്ലാതെ പടമെടുക്കാനോ തൊട്ടുനോക്കാനോ തുനിഞ്ഞാല്‍ നയന്‍സ്‌ പ്രതികരിക്കും, അല്‍പസ്വല്‍പം റഫായിട്ടുതന്നെ.

കോട്ടയത്തെ ഒരു കള്ളുവ്യവസായിയായ കോണ്‍ട്രാക്ടറാണ്‌ നയന്‍സിന്റെ ക്രോധത്തിന്‌ ഇരയായ ആരാധകരില്‍ ഏറ്റവും ഒടുവിലത്തെയാള്‍. കോടിമതയിലുള്ള ഒരു സ്‌റ്റാര്‍ ഹോട്ടലില്‍ വച്ചാണ്‌ ഈ കോണ്‍ട്രാക്ടര്‍ക്ക്‌ നയന്‍സിന്റെ കയ്യില്‍ നിന്നും നല്ല ഡോസ്‌ കിട്ടിയത്‌.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണത്രേ നയന്‍സ്‌ കോട്ടയത്ത്‌ എത്തിയത്‌. ചടങ്ങുകഴിഞ്ഞ്‌ ഭക്ഷണം കഴിക്കാന്‍ വേണ്ടി ഹോട്ടലില്‍ കയറി. ഹോട്ടലിലേയ്‌ക്ക്‌ കയറുന്ന നയന്‍താരയെ കണ്ട കോണ്‍ട്രാക്ടര്‍ ഉടനെതന്നെ പുറത്ത്‌ പോയി ഒരു കാമറയും സംഘടിപ്പിച്ചുവന്നു.

നയന്‍സിന്റെ അടുത്തെത്തി ഒരു വാക്കുപോലും ചോദിക്കാതെ തുരുതുരാ ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഇതിനിടെ പലവട്ടം നയന്‍സ്‌ ഫോട്ടോ എടുക്കരുതെന്ന്‌ പറയുന്നുണ്ടായിരുന്നത്രേ. പക്ഷേ കോണ്‍ട്രാക്ടര്‍ക്ക്‌ കുലുക്കമില്ല അദ്ദേഹം കാമറ ക്ലിക്‌ ചെയ്‌തുകൊണ്ടിരുന്നു.

അവസാനം സഹികെട്ട താരം സീറ്റില്‍ നിന്നും എഴുന്നേറ്റ്‌ കോണ്‍ട്രാക്ടറുടെ അടുത്ത്‌ വന്ന്‌ കാമറ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ്‌ പൊട്ടിച്ചു. ഉടന്‍തന്നെ നയന്‍സിന്റെ അംഗരക്ഷകര്‍ ഇയാളെ വളഞ്ഞു.

അപകടം മണത്ത ഹോട്ടല്‍ അധികൃതര്‍ ഇടപെട്ട്‌ കാര്യങ്ങള്‍ പറഞ്ഞ്‌ തീര്‍ത്ത്‌ കോണ്‍ട്രാക്ടറെ രക്ഷിച്ചുവിട്ടു. എന്തായാലും ആരാധനമൂത്ത്‌ ക്യാമറയുമായി ഓടിവന്ന കോണ്‍ട്രാക്ടര്‍ക്ക്‌ മാനവും പോയി ക്യാമറയും പോയെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam