»   » ആദ്യം ഭക്തി പിന്നെ അഭിനയം: ഭുവനേശ്വരി

ആദ്യം ഭക്തി പിന്നെ അഭിനയം: ഭുവനേശ്വരി

Subscribe to Filmibeat Malayalam
Bhuvaneswari
അനാശാസ്യത്തിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത തമിഴ് ഗ്ലാമര്‍ താരം ഭുവനേശ്വരിക്ക് ഇപ്പോള്‍ അവസരങ്ങളുടെ ചാകര.

ഇവരുടെ കുപ്രസിദ്ധി മുതലെടുക്കാന്‍ വേണ്ടി മൂന്ന് നിര്‍മ്മാതാക്കള്‍ പണപ്പെട്ടികളുമായി ഇവരുടെ വീടിന് മുന്നില്‍ ക്യൂനില്‍ക്കുകയാണെന്നാണ് കോടമ്പാക്കത്തെ സംസാരം. മൂന്ന് ചിത്രങ്ങളും ഗ്ലാമറിന്റെ അതിപ്രസരമുള്ളതാണത്രേ.

എന്നാല്‍ ഉടനടി അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ തനിക്കാവില്ലെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ഗ്ലാമറും അനാശാസ്യവുമെല്ലാം വിട്ട് താരം ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയാണ്.

തമിഴ്‌നാട്ടിലെ സര്‍വ്വക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തി കാണിക്കയിട്ട് പ്രീതനേടാന്‍ ഇറങ്ങിയിരിക്കുയാണിവര്‍. ഈശ്വരാനുഗ്രഹം കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായതെന്നാണ് നടി വിശ്വസിക്കുന്നത്.

ഭുവനേശ്വരിയുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ചലച്ചിത്ര ലോകത്തെ ആകെ ഇളക്കി മറിച്ചിരുന്നു. ഇവര്‍ പൊലീസിന് നല്‍കിയ നക്ഷത്ര വേശ്യാ ലിസ്റ്റില്‍ തമിഴിലെയും മലയാളത്തിലെയും പല നടിമാരുടെയും പേരുകളുണ്ടായിരുന്നു.

ഇതിന്റെ പേരില്‍ തമിഴ് താരങ്ങളും മാധ്യമപ്രവര്‍ത്തകരുമായി ഇടഞ്ഞു. ഇതുസംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്. ജാമ്യത്തിലിറങ്ങിയപ്പോള്‍ താന്‍ ആത്മകഥയെഴുതുമെന്നും പലരുടെയും മുഖം മൂടികള്‍ അഴിച്ചെറിയുമെന്നും താരം ഭീഷണിമുഴക്കിയിരുന്നു.

ഇപ്പോള്‍ തല്‍ക്കാലം ആത്മകഥയെഴുത്തൊന്നും ഭുവനേശ്വരി നടത്തുന്നില്ലെങ്കിലും ഇവര്‍ പുറത്തുപറഞ്ഞേക്കാവുന്ന കാര്യങ്ങളോര്‍ത്ത് പല വമ്പന്മാരും മനസ്സമാധാനം നഷ്ടപ്പെട്ട് നടക്കുകയാണെന്നാണ് ഗോസിപ്പുകാര്‍ പറഞ്ഞു നടക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam