»   »  ഉണ്ണി മുകുന്ദന്‍ ജയസൂര്യയ്ക്കും പാരയായി?

ഉണ്ണി മുകുന്ദന്‍ ജയസൂര്യയ്ക്കും പാരയായി?

Posted By:
Subscribe to Filmibeat Malayalam
Jayasurya,
പൃഥ്വിയുടെ പകരക്കാരനായി മല്ലുസിങില്‍ കയറിപ്പറ്റിയ ഉണ്ണി മുകുന്ദന്‍ വീണ്ടും പകരക്കാരന്റെ റോളിലെത്തി വാര്‍ത്ത സൃഷ്ടിച്ചിരിയ്ക്കുകയാണ്. ഇത്തവണ ജയസൂര്യയ്ക്കാണ് നടന്‍ പാര നല്‍കിയിരിയ്ക്കുന്നത്.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പാതിരാമണല്‍ എന്ന ചിത്രത്തില്‍ പൃഥ്വിയെ നായകനാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റില്ലെന്ന് പൃഥ്വി അറിയിച്ചതോടെ ജയസൂര്യയ്ക്ക് നറുക്കു വീണു.

അങ്ങനെ ജയസൂര്യയെ വച്ച് ഷൂട്ടിങ് പുരോഗമിയ്ക്കുമ്പോഴാണ് ലൊക്കേഷനില്‍ വച്ച് നടന്റെ കാലിന് പരിക്കേല്‍ക്കുന്നത്. ഇതോടെ പാതിരാമണല്‍ മുടങ്ങി.

ജയസൂര്യ അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിലഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ജയസൂര്യയുടെ പരിക്ക് ചിത്രത്തെ പ്രതിസന്ധിയിലാക്കി. ജൂണില്‍ സിനിമയുടെ ബാക്കി രംഗങ്ങള്‍ ചിത്രീകരിയ്ക്കണമെന്ന് അറിയിച്ച സംവിധായകനോട് ഡേറ്റില്ലെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം.

എന്തായാലും ചിത്രം പൂര്‍ത്തിയാക്കിയേ പറ്റൂവെന്ന നിലപാടായിരുന്നു സംവിധായകന്. അതുകൊണ്ടു തന്നെ ഒരു കടുത്ത തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.

സിനിമയില്‍ ജയസൂര്യ ഇനി അഭിനയിക്കേണ്ടതില്ല. പകരം ജയസൂര്യ അഭിനയിക്കേണ്ടിയിരുന്ന മകന്‍ കഥാപാത്രത്തെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിയ്ക്കും.

ഇതുവരെ ജയസൂര്യ അഭിനയിച്ച അച്ഛന്‍ കഥാപാത്രം അതുപോലെ തന്നെ ചിത്രത്തിലുണ്ടാവും. ചുരുക്കത്തില്‍ പാതിരാമണലില്‍ ജയസൂര്യ ഉണ്ണി മുകുന്ദന്റെ അച്ഛനാവും.

ഈ പ്രായത്തില്‍ ഇതുപോലൊരു അച്ഛന്‍ വേഷം ചെയ്യേണ്ടി വരുമെന്നു ജയസൂര്യ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്തായാലും ഇനി ഏതു നടന്റെ പകരക്കാരനായാണ് ഉണ്ണി മുകുന്ദന്‍ എത്തുക എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

English summary
Jayasurya is replaced by Unni Mukundan from Pathiramanal, directed by M Pathmakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam